കുവൈത്തിൽ ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് രാജ്യം വിട്ടുനിൽക്കുന്നതിന് നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: ഭിന്നശേഷിക്കാരായ പൗരന്മാരെ പരിചരിക്കുന്നവർക്ക് 45 ദിവസത്തിലധികം രാജ്യം വിട്ടുനിൽക്കുന്നതിന് നിയന്ത്രണം. എന്നാല്‍, ചികിത്സയുടെ ഭാഗമായി 45 ദിവസത്തിലധികം വിദേശത്ത് കഴിയുന്നതിന് പുതിയ തീരുമാനം ബാധകമല്ല.
സാമൂഹിക, കുടുംബ-ശിശു ക്ഷേമകാര്യ മന്ത്രി ഡോ. അംത്താൽ അൽ ഹുവൈലയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. നിർദേശം അനുസരിച്ച്, പരിചരണത്തിനായി നിയോഗിക്കപ്പെട്ട വ്യക്തികളും ഡ്രൈവർമാരും രാജ്യത്തിന് പുറത്ത് പോവുകയാണെങ്കില്‍ 45 ദിവസത്തെ കാലാവധിക്കുള്ളില്‍ തിരികെയെത്തുമെന്ന സത്യവാങ്മൂലം നൽകണം.
അതോടൊപ്പം പോർട്ട് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള വാർഷിക സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെയും റസിഡൻസ് പെർമിറ്റിന്റെയും പകർപ്പുകൾ എന്നിവയും സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നിർദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.