പാസ്പോർട്ടും കുത്തിവെപ്പ് സർട്ടിഫിക്കറ്റും ചേരാത്തവരെ തിരിച്ചയച്ചു
text_fieldsകുവൈത്ത് സിറ്റി: പാസ്പോർട്ടിലെയും കോവിഡ് പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിലെയും വിവരങ്ങൾ തമ്മിൽ ചേരാത്ത യാത്രക്കാരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു. പാസ്പോർട്ട്, സിവിൽ െഎഡി എന്നിവയിലേതുപോലെ തന്നെ അക്ഷരവ്യത്യാസമില്ലാതെയാകണം കുത്തിവെപ്പ് സർട്ടിഫിക്കറ്റിലും പേര്. ലണ്ടനിലേക്ക് പോകാനിരുന്നവരാണ് കഴിഞ്ഞ ദിവസം യാത്ര ചെയ്യാനാകാതെ മടങ്ങേണ്ടിവന്നത്. വിസയിലെയും പി.സി.ആർ സർട്ടിഫിക്കറ്റുകൾ പാസ്പോർട്ടിലേതുപോലെതന്നെയായിരുന്നു.
പേരിലെ ആദ്യ ഭാഗം വിട്ടുപോകൽ, ആഭ്യന്തര മന്ത്രാലയത്തിനും സിവിൽ ഇൻഫർമേഷൻ അതോറിറ്റിയിലും രേഖകൾ പുതുക്കുന്നതിന് മുമ്പുള്ള പേര് ആയിപ്പോകൽ തുടങ്ങിയവയാണ് വിനയായത്. വിമാന ടിക്കറ്റ്, പി.സി.ആർ പരിശോധന, ടാക്സി, ഹോട്ടൽ തുടങ്ങിയക്ക് ചെലവാക്കിയ വൻ തുക നഷ്ടമായതായി യാത്രക്കാർ പരാതിപ്പെട്ടു.
സർട്ടിഫിക്കറ്റുകളിലെ തെറ്റുതിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന് വിമാനത്താവളത്തിൽ കൗണ്ടർ സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിൽ പോയി വേണം നിലവിൽ തെറ്റുതിരുത്താൻ.
അതേസമയം, പേരും വിവരങ്ങളും ആളുകൾ ശ്രദ്ധിക്കണമെന്നും പാസ്പോർട്ട് അല്ലെങ്കിൽ സിവിൽ െഎഡിയുമായി മിഷ്രിഫിലെ കേന്ദ്രത്തിൽ ചെന്നാൽ അപാകതകൾ തിരുത്താമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുമായി വാക്സിനേഷൻ കേന്ദ്രത്തെ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.