നിത്യജീവിതത്തിന് കാവലിരുന്നവർ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കൊടുമ്പിരിക്കൊണ്ട നാളുകളിൽ അവശ്യ സേവന മേഖലയിൽ കർമനിരതരായ തൊഴിലാളികളെ സ്മരിക്കാതെ കോവിഡ്കാല നന്മകളെക്കുറിച്ച് പറഞ്ഞുതീർക്കാനാവില്ല. കർഫ്യൂവും ലോക്ഡൗണും പ്രഖ്യാപിച്ച നാളുകളിൽ ആളുകൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കുകയായിരുന്നു. സുരക്ഷ ഉറപ്പാക്കാൻ അങ്ങനെ ചെയ്യണമെന്ന് അധികൃതരുടെ നിർദേശവും ഉണ്ടായിരുന്നു. എല്ലാം അടച്ചുപൂട്ടിയാലും മനുഷ്യരുടെ ദൈനംദിന ജീവിതം മുന്നോട്ടുപോകണമെങ്കിൽ ചില മേഖലകൾ തുറന്നുവെക്കണം. ഭക്ഷണം തന്നെ അവയിൽ പ്രധാനം. ബഖാലകൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഗ്യാസ് സ്റ്റേഷനുകൾ, റസ്റ്റാറൻറുകൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ കോവിഡ് കേസുകൾ കൂടുകയും മരണ വാർത്തകൾ നിറയുകയും ചെയ്തപ്പോഴും ഭയം മാറ്റിവെച്ച് ജോലി ചെയ്തു. അക്കാലത്ത് ആളുകളുമായി നേരിട്ട് ഇടപെടുന്ന ജോലികളിൽ ഏർപ്പെട്ടിരുന്നവർ ഏറ്റെടുത്തത് വലിയ വെല്ലുവിളിയായിരുന്നു. പലർക്കും വൈറസ് ബാധിക്കുകയും ചെയ്തു. മഹാമാരിക്കെതിരായ പോരാട്ടത്തിലെ ഒരു ത്യാഗവും ചെറുതല്ല. ഒരു സേവനവും വില കുറച്ച് കാണാൻ കഴിയില്ല. എല്ലാത്തിനെയും നന്ദിയോടെ ഓർക്കുന്നു. എല്ലാവർക്കും 'ഗൾഫ് മാധ്യമം' സിംഫണി ഓഫ് കുവൈത്തിന്റെ സ്നേഹാദരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.