ലിബറേഷൻ ടവർ സന്ദർശിച്ചത് പതിനായിരങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനങ്ങളുടെ ഭാഗമായി ലിബറേഷൻ ടവർ തുറന്നു നൽകിയത് ഉപയോഗപ്പെടുത്തി ജനങ്ങൾ. പതിനായിരത്തിലേറെ പേർ ടവർ സന്ദർശിച്ചതായി കമ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മുതൽ നാലു ദിവസത്തേക്കാണ് ദേശീയ-വിമോചന ആഘോഷത്തെ തുടര്‍ന്ന് ടവര്‍ തുറന്നുകൊടുത്തത്.
ദേശീയ അവധി ദിനങ്ങളിൽ രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിലാണ് സന്ദർശകരെ സ്വീകരിച്ചത്. ഇതോടനുബന്ധിച്ച് കുവൈത്തിന്റെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട പ്രദർശനവും നടന്നു.
വര്‍ഷങ്ങളായി അടച്ചിട്ട ലിബറേഷന്‍ ടവര്‍, കഴിഞ്ഞ വര്‍ഷവും ദേശീയ ദിനത്തിൽ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ടവറിന് 372 മീറ്റര്‍ നീളമുണ്ട്. ടവറിന്റെ മുകളില്‍നിന്ന് കുവൈത്ത് സിറ്റിയുടെ പൂര്‍ണമായ ആകാശദൃശ്യം കാണാൻ കഴിയും.
ഇറാഖ് അധിനിവേശത്തിൽനിന്ന് വിമോചനം നേടിയതിന്റെ സ്മാരകമായി 1996 മാർച്ച് 10നാണ് ലിബറേഷൻ ടവർ ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.