ജോർഡനിലേക്ക് മൂന്ന് ട്രക്ക് സഹായവസ്തുക്കൾ അയച്ചു
text_fieldsകുവൈത്ത് സിറ്റി: ജോർഡനിലെ സിറിയൻ അഭയാർഥികൾക്കായി കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി മൂന്ന് ട്രക്ക് സഹായവസ്തുക്കൾ അയച്ചു. 60 ടൺ ഭക്ഷ്യവസ്തുക്കളാണ് ട്രക്കുകളിലുള്ളത്.
റമദാൻ അനുബന്ധിച്ച് നോമ്പുതുറ വിഭവങ്ങളാണ് പ്രധാനമായും ഉൾക്കൊള്ളിച്ചത്. ജോർഡൻ റെഡ്ക്രെസൻറ് സൊസൈറ്റിയുമായി സഹകരിച്ചാണ് വിതരണം നടത്തുക.ഇൗ റമദാന് മുമ്പ് തന്നെ ഇനിയും സഹായവസ്തുക്കൾ അയക്കുമെന്ന് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ആഴ്ചയും കുവൈത്തിൽനിന്നുള്ള സഹായ വസ്തുക്കളുമായി ട്രക്കുകൾ ജോർഡൻ, ലബനൻ, സിറിയ, യമൻ എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.