സ്ഥാനാരോഹണത്തിന് മൂന്നു വർഷം; കിരീടാവകാശിയെ അമീർ അഭിനന്ദിച്ചു
text_fieldsകുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ സ്ഥാനാരോഹണത്തിന് മൂന്ന് വർഷം. 2020 ഒക്ടോബർ എട്ടിനാണ് കിരീടാവകാശിയായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നേരത്തെ ആഭ്യന്തര മന്ത്രിയായും ദേശീയ ഗാർഡ്സിന്റെ തലവനായും മറ്റു മുതിർന്ന പദവികളും വഹിച്ചിരുന്നു. 1940ൽ ജനിച്ച ശൈഖ് മിശ്അൽ 1921നും 1950നും ഇടയിൽ രാജ്യം ഭരിച്ചിരുന്ന 10ാമത്തെ അമീർ ശൈഖ് അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഏഴാമത്തെ മകനാണ്.
മൂന്നാം വാർഷികത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കിരീടാവകാശിയെ അഭിനന്ദിച്ചു. മാതൃരാജ്യത്തിന്റെ സേവനത്തിനായുള്ള കിരീടാവകാശിയുടെ ആത്മാർഥമായ പരിശ്രമങ്ങളെയും അർപ്പണത്തെയും അഭിനന്ദിച്ച അമീർ അദ്ദേഹത്തിന് ശാശ്വത ക്ഷേമവും രാജ്യത്തിന് സുരക്ഷയും സമൃദ്ധിയും നേർന്നു. ഹൃദയംഗമവും ആത്മാർഥവുമായ അഭിനന്ദനങ്ങൾക്ക് അമീറിന് അഗാധമായ നന്ദി പ്രകടിപ്പിക്കുന്നതായി കിരീടാവകാശി മറുപടി സന്ദേശത്തിൽ വ്യക്തമാക്കി.
അമീറിന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ സമഗ്രമായ വികസനത്തെയും നേട്ടങ്ങളെയും കിരീടാവകാശി അഭിനന്ദിച്ചു. രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്നതിൽ അമീറിന് നിത്യസൗഖ്യവും വിജയവും നേർന്നു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹും കിരീടാവകാശിയെ അഭിനന്ദിച്ചു. കിരീടാവകാശിയുടെ മികച്ച ആരോഗ്യത്തിനും ക്ഷേമത്തിനും ദീർഘായുസ്സിനും അദ്ദേഹം പ്രാർഥിച്ചു. ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.