തൃക്കരിപ്പൂർ കെ.എം.സി.സി മണ്ഡലം കമ്മിറ്റി ആദരം
text_fieldsതൃക്കരിപ്പൂർ കെ.എം.സി.സി മണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ പുരസ്കാര വിതരണ ചടങ്ങ് എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എസ്.എസ്.എൽ സി, പ്ലസ്ടു പരീക്ഷകളിൽ വിജയം നേടിയ കെ.എം.സി.സി തൃക്കരിപ്പൂർ മെംബർമാരുടെ മക്കളെ ആദരിച്ചു.
അവാർഡ് വിതരണ സംഗമം ജില്ല മുസ് ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് മുസ് ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.പി. ഹമീദലി വിതരണം ചെയ്തു.
കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് അബ്ദുൽ ഹക്കീം അൽ അഹ്സനി അധ്യക്ഷത വഹിച്ചു. ഹഖീം മാസ്റ്റാർ മാടക്കാൽ മുഖ്യപ്രഭാഷണം നടത്തി. കുവൈത്ത് കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, മുൻ വൈസ് പ്രസിഡന്റ് പി.എം എച്ച്. അബൂബക്കർ, മുസ് ലിം ലീഗ്, കെ.എം.സി.സി ഭാരവാഹികളായ ടി.സി.എ. റഹ്മാൻ, പി.കെ.സി. റഊഫ് ഹാജി, സത്താർ വടക്കുമ്പാട്, ലത്തീഫ് നീലഗിരി, വി.കെ. ബാവ, അഡ്വ. എം.ടി.പി.എ. കരീം, അമീർ കമ്മാടം, ടി.കെ.സി. സമീർ, അബ്ദുറഹിമാൻ തുരുത്തി, മുഹമ്മദ് തെക്കെക്കാട്, എ.ജി. അബ്ദുല്ല എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.