തൃശൂര്‍ അസോസിയേഷന് ഓഫ് കുവൈത്ത് ‘മഹോത്സവം’ വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷന് ഓഫ് കുവൈത്ത് (ട്രാസ്ക്) 18ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘മഹോത്സവം- 2k24’ വെള്ളിയാഴ്ച മൈദാന് ഹവല്ലി അമേരിക്കന്‍ ഇന്റർനാഷനല്‍ സ്കൂളില്‍ നടക്കും.
വൈകുന്നേരം നാലിന് ഘോഷയാത്രയോടെ പരിപാടി ആരംഭിക്കും.
ചടങ്ങില്‍ മുഖ്യാതിഥിയായി ഇന്ത്യന്‍ അംബാസഡർ ഡേ. ആദര്‍ശ് സ്വൈക പങ്കെടുക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വാഗത നൃത്തം, ചെണ്ടമേളം, പിന്നണി ഗായകരായ അഞ്ജു ജോസഫ്, ലിബിന് സക്കറിയ, വൈഷ്ണവ്, റയാനാ രാജ്, ഡി.ജെ. സാവിയോ എന്നിവര്‍ ഒരുക്കുന്ന സംഗീത വിരുന്ന് എന്നിവ നടക്കും.
10,12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍, പ്ലസ് ടു തലത്തില്‍ കുവൈത്തില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ ഹന്നാ റായേല്‍ സഖറിയ, ഗര്‍ഷോം അവാര്‍ഡ് ജേതാവ് ഷൈനി ഫ്രാങ്ക് എന്നിവരെ മഹോത്സവ വേദിയില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ബിജു കടവി, പ്രോഗ്രാം കണ്‍വീനര്‍ ജഗദാബംരന്, സെക്രട്ടറി മുകേഷ് ഗോപാലന്, വനിതവേദി ജനറല്‍ കണ്‍വീനര്‍ ജെസ്നി ഷമീര്‍, ട്രഷറര്‍ തൃതീഷ് കുമാര്‍, മീഡിയ കണ്‍വീനര്‍ വിഷ്ണു കരിങ്ങാട്ടില്‍, അസോസിയേഷന് ഭാരവാഹികളായ എം.എൽ.സിജു, സി.ഡി. ബിജു, ജില് ചിന്നന്, ഷാന ഷിജു, സകീന അഷ്റഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.