തൃശൂർ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് സാമൂഹികക്ഷേമ സമിതിയുടെ നേതൃത്വത്തിൽ തൃശൂർ അസോസിയേഷൻ (ട്രാസ്ക് ) മെഡക്സ് മെഡിക്കൽ ഗ്രൂപ് സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫഹാഹീൽ മെഡക്സ് ക്ലിനിക്കിൽ നേത്ര പരിശോധന, അബുഹലീഫ മെഡക്സ് സെയിൻ ക്ലിനിക്കിൽ സ്പെഷൽ ദന്ത പരിശോധനയും ക്യാമ്പിന്റെ ഭാഗമായി നടന്നു. കുവൈത്തിലെ വിവിധ ഏരിയകളിൽനിന്ന് 120 ഓളം അംഗങ്ങൾ പങ്കെടുത്തു.
സാമൂഹ്യക്ഷേമ സമിതി കൺവീനർ എം.എൽ. സിജു അധ്യക്ഷത വഹിച്ചു. ട്രാസ്ക് പ്രസിഡന്റ് ബിജു കടവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, മെഡക്സ് മെഡിക്കൽ ഗ്രൂപ് പബ്ലിക് റിലേഷൻസ് ഓഫീസർ അജയ് കുമാർ, ട്രാസ്ക് വൈസ് പ്രസിഡന്റ് ജഗദാംബരൻ, വനിത വേദി ജനറൽ കൺവീനർ ജെസ്നി ഷമീർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മെഡക്സ് മെഡിക്കൽ ഗ്രൂപ്പിനുള്ള ഉപഹാരം പ്രസിഡന്റ് ബിജു കടവി ഡോ. ജോൺസി ജോണിന് കൈമാറി.
ട്രഷറർ തൃതീഷ് കുമാർ, കായിക വിഭാഗം കൺവീനർ ജിൽ ചിന്നൻ, കല വിഭാഗം കൺവീനർ സി.ഡി. ബിജു, വനിത വേദി സെക്രട്ടറി ഷാന ഷിജു, ജോയന്റ് സെക്രട്ടറി സക്കീന അഷറഫ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. സാമൂഹ്യക്ഷേമ സമിതി ജോയന്റ് കൺവീനർ ബിജു റപ്പായി സ്വാഗതവും മാധ്യമ വിഭാഗം കൺവീനറും ജോയന്റ് ട്രഷററുമായ വിഷ്ണു കരിങ്ങാട്ടിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.