സൽമിയിൽ ടയർ സംസ്കരണം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: സൽമിയിലെ ഫാക്ടറിയിൽ ടയർ സംസ്കരണം ആരംഭിച്ചു. അർഹിയയിലെ ടയർ കൂമ്പാരം സൽമിയിലേക്ക് മാറ്റുന്നത് കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയായത്. ടയറുകള്‍ സംസ്‌കരിച്ച് പുനരുപയോഗ യോഗ്യമാക്കാനായി സൽമിയിൽ പ്രത്യേക ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്. സഅദ് അൽ അബ്ദുല്ല സിറ്റി പ്രോജക്ട് ഭാഗമായാണ് അർഹിയയിലെ ഉപേക്ഷിക്കപ്പെട്ട ടയറുകൾ നീക്കം ചെയ്തത്. എണ്ണ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ആറു മാസമെടുത്താണ് നാലേകാല്‍ കോടി പഴയ ടയറുകള്‍ നീക്കംചെയ്‌തത്. ഏക്കറുകണക്കിന് പ്രദേശത്ത് വ്യാപിച്ചുകിടന്നിരുന്ന നാല് കോടിയിലേറെ വരുന്ന ഉപേക്ഷിക്കപ്പെട്ട ടയറുകൾ പരിസ്ഥിതിക്ക് ഏറെ ഭീഷണി ഉയർത്തിയിരുന്നു. ടയർ കൂമ്പാരങ്ങളിൽ നിരവധി തവണ വലിയ തീപിടിത്തങ്ങളും ഉണ്ടായി. സൽമിയിലെത്തിച്ച ടയർ കൂമ്പാരത്തിനും ഒന്നിലധികം തവണ തീപിടിച്ചു. അന്താരാഷ്ട്രതലത്തിൽ ചർച്ചയായ പരിസ്ഥിതിപ്രശ്നമാണ് കുവൈത്ത് പരിഹരിക്കാൻപോകുന്നത്. 44,000 ട്രിപ്പുകളിലായാണ് ടയറുകൾ സൽമിയിലെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. നേരത്തെ ടയറുകൾ കൂട്ടിയിട്ടഭാഗത്ത് സഅ്‌ദ് അൽ അബ്ദുല്ല റെസിഡൻഷ്യൽ സിറ്റി പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ ആരം ഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.