Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ദി...

സൗ​ദി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​നം

text_fields
bookmark_border
സൗ​ദി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്  എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​നം
cancel
camera_alt

അ​ലി അ​ൽ ഖ​ർ​നി​യും റ​യാ​ന ബ​ർ​നാ​വി​യും

യാം​ബു: ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ക്കാ​ൻ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ സൗ​ദി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യ റ​യാ​ന ബ​ർ​നാ​വി​യും അ​ലി അ​ൽ ഖ​ർ​നി​യും ഈ ​മാ​സം 21ന് ​പു​റ​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്ത് വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. റി​യാ​ദ്, ജി​ദ്ദ, ദ​ഹ്‌​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ‘സൗ​ദി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ബ​ഹി​രാ​കാ​ശ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സൗ​ദി സ്‌​പേ​സ് അ​തോ​റി​റ്റി അ​റി​യി​ച്ചു.

ബ​ഹി​രാ​കാ​ശ​ത്തേ​ക്കു​ള്ള സൗ​ദി ദൗ​ത്യ​ത്തി​ന്റെ വി​ക്ഷേ​പ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് 21 മു​ത​ൽ ജൂ​ൺ ര​ണ്ട് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത്. മാ​തൃ​രാ​ജ്യ​ത്തി​നും ആ​ഗോ​ള സ​മൂ​ഹ​ത്തി​നും വേ​ണ്ടി​യു​ള്ള ച​രി​ത്ര നേ​ട്ടം കൈ​വ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ബ​ഹി​രാ​കാ​ശ​ത്തി​ലേ​ക്കു​ള്ള സൗ​ദി​യു​ടെ ച​രി​ത്ര ദൗ​ത്യം ഇ​തി​ന​കം ആ​ഗോ​ള ത​ല​ത്തി​ൽ ത​ന്നെ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. ബ​ഹി​രാ​കാ​ശ യാ​ത്ര​യെ കു​റി​ച്ചും,അ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബ​ഹി​രാ​കാ​ശ വി​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഈ ​മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തി​ന്റെ ഇ​തു​വ​രെ​യു​ള്ള മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളെ കു​റി​ച്ചും സ​മൂ​ഹ​ത്തി​ന് അ​വ​ബോ​ധം ന​ൽ​കാ​ൻ കൂ​ടി ല​ക്ഷ്യം​വെ​ച്ചാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പോ​കു​ന്ന സൗ​ദി, അ​റ​ബ് മു​സ്‌​ലിം ലോ​ക​ത്തെ ആ​ദ്യ​ത്തെ വ​നി​ത​യാ​യ റ​യാ​ന ബ​ർ​നാ​വി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​ള്ള സം​വി​ധാ​ന​വും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കും. വ്യോ​മ​സേ​ന​യി​ൽ പൈ​ല​റ്റാ​യി ജോ​ലി ചെ​യ്ത അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യി ബ​ഹി​രാ​കാ​ശ​ത്ത് പു​തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന അ​ലി അ​ൽ ഖ​ർ​നി​യു​ടെ പി​ന്നി​ട്ട വ​ഴി​ക​ളും സേ​വ​ന​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​റി​യാ​നു​ള്ള അ​വ​സ​ര​വും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​വും.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഹ​ത്തോ​ണി​ലു​ള്ള സ്‌​പേ​സ് എ​ക്‌​സ് ആ​സ്ഥാ​ന​ത്തെ പ​ര്യ​വേ​ക്ഷ​ണ നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ന് പു​റ​മെ ജാ​പ്പ​നീ​സ്, യൂ​റോ​പ്യ​ൻ ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും നേ​ര​ത്തേ ഇ​വ​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ സൗ​ദി​യു​ടെ സാ​ന്നി​ധ്യ​വും പു​തു ത​ല​മു​റ​ക്ക് ബ​ഹി​രാ​കാ​ശ​ത്തെ കു​റി​ച്ചും ശാ​സ്ത്ര​മേ​ഖ​ല​യി​ൽ താ​ൽ​പ​ര്യ​വും ഉ​ണ്ടാ​ക്കാ​നും പ്ര​ദ​ർ​ശ​നം വ​ഴി​വെ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ക​ണ​ക്കു കൂ​ട്ടു​ന്നു. ശാ​സ്ത്ര​മേ​ഖ​ല​യി​ൽ സൗ​ദി വ​നി​ത​ക​ൾ കൈ​വ​രി​ക്കു​ന്ന പു​രോ​ഗ​തി​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളും ച​രി​ത്ര ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​തി​ലൂ​ടെ പ്ര​ക​ട​മാ​കും. ഒ​രേ സ​മ​യം ഒ​രേ രാ​ജ്യ​ക്കാ​രാ​യ ര​ണ്ട് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ അ​ട​ങ്ങു​ന്ന സൗ​ദി അ​റേ​ബ്യ​ൻ ടീം ​അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ആ​ദ്യ​മാ​ണ്. സൗ​ദി​യി​ലെ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് ബ​ഹി​രാ​കാ​ശ രം​ഗ​ത്ത് കൂ​ടു​ത​ൽ ഗ​വേ​ഷ​ണം ന​ട​ത്താ​നും ശാ​സ്ത്രീ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ക്കാ​ൻ കൂ​ടി സൗ​ദി ടീ​മി​ന്റെ ബ​ഹി​രാ​കാ​ശ​യാ​ത്ര ഫ​ലം ചെ​യ്യു​മെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:launchedSaudi Spacethree cities
News Summary - Titled 'Saudi Space', the three cities will be launched. Shanam
Next Story