വർഗീയതയെ ചെറുത്തുതോൽപ്പിക്കുക -വി.ഡി. സതീശൻ
text_fieldsകുവൈത്ത് സിറ്റി: ജാതിയുടെയും മതത്തിെൻറയും പേരിൽ ജനങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന വർഗീയ വാദികളെ ചെറുത്തുതോൽപിക്കണമെന്ന് കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിൻ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വർഗീയതയെ വർഗീയത കൊണ്ട് നേരിടാതെ മതേതരത്വത്തിെൻറ ഉദാത്ത ആശയങ്ങൾ കൊണ്ട് പ്രതിരോധം തീർക്കലാണ് ഈ കാലഘട്ടം നമ്മെ ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായി. 'മതം മാനവ ഐക്യത്തിന്, വർഗീയതക്കെതിരെ' കാമ്പയിൻ പ്രമേയ പ്രഭാഷണം സി.പി. സലീം നിർവഹിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി എന്നിവർ സംസാരിച്ചു. കെ.കെ.ഐ.സി വൈസ് പ്രസിഡൻറ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും ദഅ്വ സെക്രട്ടറി സക്കീർ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.