Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി തൊ​ഴി​ലാ​ളി...

പ്ര​വാ​സി തൊ​ഴി​ലാ​ളി അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന് ‘ടു​ഗ​ത​ർ-4’

text_fields
bookmark_border
Expatriate worker right protection
cancel
camera_alt

മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ലേ​ബ​ർ പ്രൊ​ട്ട​ക്ഷ​ൻ സെ​ക്ട​ർ ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ

ഡോ. ​ഫ​ഹ​ദ് അ​ൽ മു​റാ​ദ് വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ പ്ര​ത്യേ​ക പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു. ‘ടു​ഗ​ത​ർ-4’ എ​ന്ന പേ​രി​ൽ കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്‌​സി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

രാ​ജ്യ​ത്തെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ‘ടു​ഗ​ത​ർ-4’. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റും ജോ​ലി​യും നി​യ​ന്ത്രി​ക്കു​ന്ന നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളു​ടെ​യും ച​ട്ട​ങ്ങ​ളു​ടെ​യും സ​മ​ഗ്ര​മാ​യ അ​വ​ലോ​ക​നം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ക്ത​മാ​യ സാ​മൂ​ഹി​ക സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും ത​ർ​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ക​യും ല​ക്ഷ്യ​മാ​ണ്.

ഹോ​ട്ട്‌​ലൈ​നു​ക​ളി​ലൂ​ടെ​യും ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യും ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ൽ നി​യ​മ​പ​ര​മാ​യ ക​ൺ​സ​ൽ​ട്ടേ​ഷ​നു​ക​ളും ഏ​ർ​പ്പെ​ടു​ത്തും. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ല​ഘു​രേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്യും. രാ​ജ്യ​ത്തെ എ​ല്ലാ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഇ​തു​വ​ഴി ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ലേ​ബ​ർ പ്രൊ​ട്ട​ക്ഷ​ൻ സെ​ക്ട​ർ ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ.​ഫ​ഹ​ദ് അ​ൽ മു​റാ​ദ് അ​റി​യി​ച്ചു.

റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഘ​ട്ടം മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് വ​രെ​യു​ള്ള തൊ​ഴി​ൽ ന​ട​പ​ടി​ക​ളു​ടെ എ​ല്ലാ വ​ശ​ങ്ങ​ളും അ​തോ​റി​റ്റി വി​ല​യി​രു​ത്തി​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.സി​വി​ൽ സൊ​സൈ​റ്റി സ്ഥാ​പ​ന​ങ്ങ​ളു​മാ​യും പ​ബ്ലി​ക് ബെ​നി​ഫി​റ്റ് അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് സ്ഥി​രം സ​മി​തി രൂ​പീ​ക​ര​ണ​വും ‘ടു​ഗ​ത​ർ-4’ വ​ഴി ല​ക്ഷ്യ​മി​ടു​ന്നു. പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന വ​നി​ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മോ​പ​ദേ​ശ​ത്തോ​ടൊ​പ്പം ആ​രോ​ഗ്യ, മാ​ന​സി​ക, താ​മ​സ സ​ഹാ​യ സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന ന​ട​പ​ടി​ക​ൾ

  • തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​മൂ​ഹി​ക സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ൽ
  • തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്ക​ൽ
  • ഹോ​ട്ട്‌​ലൈ​നു​ക​ളി​ലൂ​ടെ​യും ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യും ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ൽ നി​യ​മ​പ​ര​മാ​യ ക​ൺ​സ​ൽ​ട്ടേ​ഷ​നു​ക​ൾ
  • തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ല​ഘു​രേ​ഖ വി​ത​ര​ണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsExpatriate worker right protection
News Summary - 'Together-4' for Expatriate worker right protection
Next Story