വിനോദ സഞ്ചാരം; ജി.സി.സി രാജ്യങ്ങളെ ഒരുമിപ്പിക്കണം
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളെ ഏകീകൃത വിനോദസഞ്ചാര കേന്ദ്രമായി ഒരുമിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ബഹ്റൈൻ ടൂറിസം മന്ത്രിയും ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചെയർമാനുമായ ഫാത്തിമ അൽ സൈറാഫി. കുവൈത്ത് എയർവേസ് കോർപറേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ അബ്ദുൽ മോഹ്സെൻ അൽ ഫഖാനുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം പ്രതികരിക്കുകയായിരുന്നു അവർ.കുവൈത്ത് ബഹ്റൈൻ സഹകരണത്തോടെ പ്രത്യേക ടൂറിസം പാക്കേജുകൾ ആരംഭിക്കുന്നത് ചർച്ച ചെയ്തതായി ബഹ്റൈൻ മന്ത്രി പറഞ്ഞു. ഇത് ഇരു രാജ്യങ്ങളിലെയും വിനോദസഞ്ചാരികളുടെ അനുഭവം സമ്പന്നമാക്കുമെന്നും സൂചിപ്പിച്ചു. ബഹ്റൈനിലെ പുതിയ ടൂറിസം പദ്ധതികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും അവർ വിവരിച്ചു. ഇരു രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക, അന്തർദേശീയ പരിപാടികളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പദ്ധതികളിലും കുവൈത്ത് എയർവേസിന്റെ ഫലപ്രദമായ പങ്കിന്റെ പ്രാധാന്യം അബ്ദുൽ മോഹ്സെൻ അൽ ഫഖാൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ബഹ്റൈൻ ടൂറിസം മന്ത്രി കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു വർഷത്തെ ടൂറിസം സഹകരണ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.