സർക്കാർ ലക്ഷ്യം സമഗ്ര വികസനം –മന്ത്രി ടി.പി. രാമകൃഷ്ണൻ
text_fieldsകുവൈത്ത് സിറ്റി: സമഗ്ര മേഖലയിലെയും വികസനമാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് കേരള തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കല കുവൈത്ത് സംഘടിപ്പിച്ച ഇടതു സർക്കാറിെൻറ രണ്ടാം വാർഷികാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന വികസന നയമാണ് സർക്കാറിേൻറത്.
കുവൈത്ത് സിറ്റി: സി.പി.എം അനുകൂല സംഘടനയായ കല കുവൈത്ത് സംഘടിപ്പിച്ച ഇടതുപക്ഷ സർക്കാറിെൻറ രണ്ടാം വാർഷികാഘോഷ പരിപാടിയിൽ സി.പി.െഎ അനുകൂല പ്രവാസി സംഘടനയായ കേരള അസോസിയേഷൻ ഭാരവാഹികളെ പെങ്കടുപ്പിച്ചില്ല. തങ്ങളെ ക്ഷണിച്ചില്ലെന്നാണ് ഇതുസംബന്ധിച്ച് കേരള അസോസിയേഷൻ ഭാരവാഹികളുടെ പ്രതികരണം. കുവൈത്തിൽ സി.പി.എം, സി.പി.െഎ അനുകൂല സംഘടനകൾ തമ്മിൽ കുറച്ചുകാലമായി ശീതസമരത്തിലാണ്. ഇരുകൂട്ടരും പരസ്പരം പരിപാടികൾക്ക് ക്ഷണിക്കാറില്ല.
കലയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം നടന്ന ഇ.എം.എസ്-എ.കെ.ജി-ബിഷപ് പൗലോസ് മാർ പൗലോസ് അനുസ്മരണ സമ്മേളനത്തിൽ കെ.എം.സി.സി, െഎ.എൻ.എല്ലിെൻറ പ്രവാസി സംഘടനയായ െഎ.എം.സി.സി പ്രതിനിധികൾക്ക് അവസരം നൽകിയപ്പോൾ കേരള അസോസിയേഷൻ പ്രതിനിധികൾ ഉണ്ടായിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുവൈത്ത് സന്ദർശിച്ചപ്പോൾ വിവിധ സംഘടനാ നേതാക്കളെ വിളിച്ചുകൂട്ടിയിരുന്നു. ഇൗ യോഗത്തിലേക്കും കേരള അസോസിയേഷനെ ക്ഷണിച്ചില്ല. അതെല്ലാം പാർട്ടി പരിപാടിയായിരുന്നെങ്കിൽ ഇത്തവണ സർക്കാറിെൻറ വാർഷികാഘോഷം എന്ന ബാനറിൽ തന്നെയായിരുന്നുവെന്ന പ്രത്യേകതയുണ്ട്.
പ്രവാസികൾക്ക് മുെമ്പങ്ങുമില്ലാത്ത പരിഗണന ഈ സർക്കാർ നൽകുന്നുണ്ടെന്നും വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്ന രീതിയിൽ നിപ വൈറസിനെ പിടിച്ചുകെട്ടാൻ നമുക്ക് കഴിഞ്ഞത് സർക്കാറിെൻറയും ജനങ്ങളുടെയും നല്ല ഇടപെടൽ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലേക്ക് കേന്ദ്ര സർക്കാറിെൻറയും എംബസിയുടെയും സഹായത്തോടെ ഇടനിലക്കാരില്ലാതെ നഴ്സുമാരെ സർക്കാർ ഏജൻസികൾ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ബാസിയ നോട്ടിങ്ഹാം സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, ലോക കേരള സഭ അംഗം സാം പൈനുംമൂട്, കല വൈസ് പ്രസിഡൻറ് പ്രസീത് കരുണാകരൻ, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ ജെ. സജി, വനിതാ വേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ സംബന്ധിച്ചു. കല കുവൈത്ത് ആകടിങ് ജനറൽ സെക്രട്ടറി മുസ്ഫർ സ്വാഗതം പറഞ്ഞു. കല കുവൈത്ത് പ്രവർത്തകർ അവതരിപ്പിച്ച വിപ്ലവഗാനങ്ങളോടെയാണ് പരിപാടി ആരംഭിച്ചത്. സാമൂഹിക സാംസ്കാരിക മാധ്യമരംഗത്തെ പ്രമുഖർ സംബന്ധിച്ചു. ട്രഷറർ രമേശ് കണ്ണപുരം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.