ട്രാക്ക് വനിത വേദി മെഡിക്കൽ സെമിനാർ ഫ്ലയർ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിത വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിമൻസ് മെഡിക്കൽ സെമിനാറിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനിത വേദി പ്രസിഡന്റ് പ്രിയ രാജ് ട്രാക്ക് ഉപദേശക സമിതി അംഗം ശങ്കരനാരായണന് ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു.
സെപ്റ്റംബർ ഒന്നിന് രാവിലെ ഒമ്പതു മുതൽ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വനിതകൾക്കായി വിമൻസ് മെഡിക്കൽ സെമിനാറും കുട്ടികൾക്കായി കളി അരങ്ങും സംഘടിപ്പിക്കും.
ട്രാക്ക് ചെയർമാൻ പി.ജി. ബിനു, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എം.എ. നിസ്സാം, കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ്, കേന്ദ്ര ആക്റ്റിങ് ജനറൽ സെക്രട്ടറി ആഷ്ലി ജോസഫ്, കേന്ദ്ര ട്രഷറർ ലിജോയ് ജോളി ലില്ലി, ഉപദേശക സമിതി അംഗങ്ങളായ ഡോ. ശങ്കരനാരായണൻ, ജയകൃഷ്ണ കുറുപ്പ്, ഹരിപ്രസാദ്, കേന്ദ്ര ജോ. ട്രഷറർ കൃഷ്ണരാജ്, കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അജിത് എം.ജി, കെ.ഒ. അരുൺ കുമാർ, ഫഹാഹീൽ യൂനിറ്റ് കൺവീനർ പി.ആർ. രജിത്ത്, വനിത വേദി ജോ. ട്രഷറർ അശ്വതി എ.ആർ എന്നിവർ ആശംസകൾ നേർന്നു. വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് സ്വാഗതവും സെക്രട്ടറി അനു അയ്യപ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.