കുവൈത്തുമായി വ്യാപാര ബന്ധം; ശക്തിപ്പെടുത്തും –തായ്ലൻഡ് അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: തായ്ലൻഡ് ഉൽപന്നങ്ങൾക്ക് കുവൈത്തിൽ സ്വീകാര്യതയുണ്ടെന്നും വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും കുവൈത്തിലെ തായ്ലൻഡ് അംബാസഡർ റൂഗെ തമ്മോങ്കോൽ പറഞ്ഞു. ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഹെഡ് ഓഫിസ് സന്ദർശിച്ച് ഉന്നത മാനേജ്മെൻറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തായ്ലൻഡിൽനിന്നുള്ള ഭക്ഷ്യ, ഭക്ഷ്യയിതര ഉൽപന്നങ്ങളുടെ ഇറക്കുമതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ച. കുവൈത്തും തായ്ലൻഡും തമ്മിൽ ഊഷ്മള ഉഭയകക്ഷി ബന്ധമാണുള്ളതെന്നും ഇത് കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തായ്ലൻഡിലെ രുചികരമായ ഫ്രഷ് ഫ്രൂട്ട്സ് കുവൈത്ത് നിവാസികൾക്ക് ലഭ്യമാക്കുന്നതിൽ ലുലു ഹൈപ്പർ മാർക്കറ്റ് പോലെയുള്ള സ്ഥാപനങ്ങൾക്ക് മികച്ച പങ്കാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു മാനേജ്മെൻറ് തായ് അംബാസഡർക്ക് നന്ദി അറിയിച്ചു. 50,000 വിവിധ തായ്ലൻഡ് ഉൽപന്നങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റിൽ വിൽക്കുന്നുണ്ടെന്നും വരുന്ന മാസങ്ങളിൽ തായ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രമോഷൻ കാമ്പയിൻ നടത്തുമെന്നും മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.