ട്രാഫിക് ആപ്ലിക്കേഷൻ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ഗതാഗതം സംബന്ധിച്ച ഇടപാടുകൾക്കായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം മൊബൈൽ ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കി. ഗതാഗത നിയമലംഘനങ്ങൾ സംഭവിച്ചാലുള്ള പിഴ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ അറിയാം. ഏത് തരം നിയമലംഘനം എപ്പോൾ സംഭവിച്ചുവെന്ന് വ്യക്തമായി അറിയാം.
നിയമലംഘനത്തിെൻറ പിഴ ഒാൺലൈനായി അടക്കാനും സംവിധാനമുണ്ട്. ഡ്രൈവിങ് ടെസ്റ്റിന് അപ്പോയിൻറ്മെൻറ് എടുക്കൽ, എഴുത്തുപരീക്ഷയുടെ മാതൃക, വാഹന രജിസ്ട്രേഷന് അപേക്ഷിക്കൽ തുടങ്ങിയവയും സാധ്യമാണ്. ഗതാഗത വകുപ്പിെൻറ വിവിധ ഗവർണറേറ്റുകളിലെ ഒാഫിസുകളുടെ ലൊക്കേഷൻ തുടങ്ങിയ പൊതുവിവരങ്ങളും വാഹനാപകടം പോലെയുള്ള പുതിയ സംഭവങ്ങളുടെ റിപ്പോർട്ടും ആപ്പിലുണ്ടാവും. ഗതാഗതക്കുരുക്ക് ഒഴിവായി വഴി മാറിപ്പോവാൻ ഇത് സഹായിക്കും.
പ്ലേ സ്റ്റോറിൽനിന്നും ആപ് സ്റ്റോറിൽനിന്ന് traffickw എന്ന് സെർച്ച് ചെയ്ത് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ലോഗിൻ ചെയ്താൽ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി നമ്പർ വരും. ഇതടക്കം വിവരങ്ങൾ ചേർത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.