ഗതാഗത നിയമലംഘനം: കുവൈത്ത്-യു.എ.ഇ ധാരണ
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുന്നതിൽ യു.എ.ഇയും കുവൈത്തും തമ്മിൽ പുതിയ ധാരണ രൂപപ്പെടുത്തുന്നു. ഇരു രാജ്യങ്ങളിലും നടത്തുന്ന നിയമ ലംഘനത്തിന് മറ്റു രാജ്യങ്ങളിൽനിന്നും പിഴ ഈടാക്കുന്ന രീതിയാണിത്. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ചനടത്തി.
ഇതു പ്രകാരം യു.എ.ഇ സന്ദർശിക്കുകയും ഗതാഗത ലംഘനം നടത്തുകയും ചെയ്യുന്ന ഏതൊരു കുവൈത്ത് പൗരനും സ്വന്തം രാജ്യത്തേക്ക് മടങ്ങുമ്പോൾ പിഴ അടക്കാൻ ബാധ്യസ്ഥനായിരിക്കും. യു.എ.ഇ പൗരൻ കുവൈത്തിൽ നിയമലംഘനം നടത്തി മടങ്ങിയാൽ യു.എ.ഇയിൽ പിഴ അടക്കേണ്ടിയും വരും.
സ്വകാര്യ വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്നവരുടെ പേരിലാകും നിയമലംഘനം രേഖപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.