ഗതാഗത നിയമലംഘനം: പിഴത്തുകയിൽ വൻ വർധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ഇൗടാക്കിയ പിഴത്തുകയിൽ വൻ വർധന. കോവിഡ് പശ്ചാത്തലത്തിൽ ഏറെക്കാലം കർഫ്യൂവും ലോക്ഡൗണും ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടു പോലും വൻ വർധന രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. 2020/2021 സാമ്പത്തികവര്‍ഷം 61.6 ദശലക്ഷം ദീനാറാണ് പിഴത്തുകയായി ലഭിച്ചത്. 2019/2020 സാമ്പത്തിക വര്‍ഷം ലഭിച്ചതിനേക്കാള്‍ 6,00,00 ദീനാർ അധികമാണിത്.
അതിനിടെ ഗതാഗത നിയമലംഘന പിഴ അടക്കാത്ത വിദേശികൾക്ക് യാത്രവിലക്ക് ഏർപ്പെടുത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്.
പിഴ അടക്കാത്ത സ്വദേശികൾക്കും വിദേശികൾക്കും മറ്റു മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലുംനിന്നുള്ള സേവനങ്ങൾ നിർത്തിവെക്കുന്നതും പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
ഗതാഗത നിയമലംഘന പിഴയിനത്തിൽ സർക്കാറിന് ലഭിക്കാനുള്ളത് 15 ലക്ഷം ദീനാറിലധികമാണ്. ചെറുതും വലുതുമായ നിയമലംഘനങ്ങൾക്ക് മുനിസിപ്പൽ-ആഭ്യന്തര വകുപ്പുകൾക്ക് നൽകേണ്ട പിഴയാണ് കുടിശ്ശികയായത്.
വിദേശികൾ പിഴയടക്കാതെ നാടുവിട്ട വകയിൽ സർക്കാറിന് ലക്ഷക്കണക്കിന് ദീനാറിെൻറ നഷ്ടം സംഭവിച്ചതായി ഒാഡിറ്റ് ബ്യൂറോ റിപ്പോർട്ടുണ്ടായിരുന്നു.
പിഴ അടക്കാത്തതിന് 40,000 വിദേശികൾക്കെതിരെ കോടതിയിൽ കേസുകൾ ഫയൽ ചെയ്തിരുന്നെങ്കിലും ഇവരിൽ ഭൂരിപക്ഷവും നാടുവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.