ട്രാക്ക് വനിത വേദി രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിത വേദി രൂപവത്കരിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ യോഗം ട്രാക്ക് ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു.
ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ: ജെസ്സി ജെയ്സൺ (ചെയർപേഴ്സൻ), പ്രിയ രാജ് (പ്രസി.), സരിത ഹരിപ്രസാദ് (ജന. സെക്ര), ഷിനി റോബർട്ട് (ട്രഷ.), ശ്രീലത സുരേഷ് (വൈസ് പ്രസി), അനു അയ്യപ്പൻ, ജോബി ബോസ്കോ (സെക്ര), അശ്വതി. എ.ആർ (ജോ. ട്രഷ), ജിൻസി ലതീഷ് (ആർട്സ് സെക്രട്ടറി), ബഷീറ ബീവി.എം, ഷീജ വസുമതി, സ്റ്റെഫി ആഷ്ലി, ഫാത്തിമ ഫർഹാന ഷെറിൻ, ജീന ചാണ്ടി, രേവതി ജി.എസ്, ദീപ ബിനു, ഷൈനി സജി, മിനി രാജൻ, സൗമ്യ വിനോദ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡൻറ് പ്രിയ രാജ് വനിതകൾക്കായി സംഘടിപ്പിക്കുന്ന വിമൻസ് മെഡിക്കൽ സെമിനാർ വിശദീകരിച്ചു. ട്രാക്ക് കേന്ദ്ര ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ, കേന്ദ്ര വൈസ് പ്രസിഡന്റ് മോഹനകുമാർ, ഉപദേശക സമിതി അംഗങ്ങളായ ഡോ. എ.എം. ഷുക്കൂർ, ഡോ. ശങ്കരനാരായണൻ, കേന്ദ്ര സെക്രട്ടറി ആഷ്ലി ജോസഫ്, കേന്ദ്ര ജോ. ട്രഷറർ കൃഷ്ണരാജ്, കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം റോബർട്ട് രത്നരാജ് എന്നിവർ ആശംസകൾ നേർന്നു. വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് സ്വാഗതവും ട്രഷറർ ഷിനി റോബർട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.