ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ഗതാഗത മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ഗതാഗത മന്ത്രാലയം. ഡ്രൈവ് ചെയ്യുന്ന സമയത്ത് സീറ്റ് ബെൽറ്റ് ലംഘനങ്ങളും മൊബൈൽ ഫോൺ ഉപയോഗവും കണ്ടെത്താൻ എ.ഐ പ്രവർത്തനക്ഷമമാക്കിയ ഓട്ടോമേറ്റഡ് കാമറകൾ ഉപയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് നിർദേശത്തെ തുടർന്നാണ് പുതിയ കാമറകൾ സ്ഥാപിക്കുന്നത്. എ.ഐ പോലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അതി നൂതനമായ കാമറകൾ ഘടിപ്പിക്കുന്നതോടെ രാജ്യത്തെ ട്രാഫിക് അപകടങ്ങൾ കുറക്കാനും റോഡ് സുരക്ഷ വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. വാഹനം ഉപയോഗിക്കുന്നവർ ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും അധികൃതർ ഉണർത്തി. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ സംഭവിക്കുന്ന അപകടങ്ങൾ വ്യക്തമാക്കുന്ന വിഡിയോ സന്ദേശവും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.