Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​സ്​​ക്​...

ട്രാ​സ്​​ക്​ ക്രി​ക്ക​റ്റ്​: അ​ബ്ബാ​സി​യ ബി ​ടീം ജേ​താ​ക്ക​ളാ​യി

text_fields
bookmark_border
ട്രാ​സ്​​ക്​ ക്രി​ക്ക​റ്റ്​: അ​ബ്ബാ​സി​യ ബി ​ടീം ജേ​താ​ക്ക​ളാ​യി
cancel
camera_alt

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (ട്ര​സ്ക്) അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച

ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ അ​ബ്ബാ​സി​യ ബി ​ടീം

കു​വൈ​ത്ത്​ സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (ട്ര​സ്ക്) അം​ഗ​ങ്ങ​ൾ​ക്കാ​യി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ടി.​സി.​ആ​ർ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ കു​വൈ​ത്തി​െൻറ വി​വി​ധ ഏ​രി​യ​ക​ളി​ലു​ള്ള ട്രാ​സ്ക് അം​ഗ​ങ്ങ​ൾ മാ​ത്രം ഏ​ഴു ടീ​മു​ക​ളാ​യി മാ​റ്റു​ര​ച്ച ആ​വേ​ശ​ഭ​രി​ത​മാ​യ ടൂ​ർ​ണ​മെൻറി​ൽ നി​ഷാ​ദ് ബാ​പ്പു ക്യാ​പ്റ്റ​നാ​യ അ​ബ്ബാ​സി​യ ബി ​ടീം ട്രോ​ഫി നേ​ടി. സു​ജീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ബ്ബാ​സി​യ എ ​ടീ​മി​നെ​യാ​ണ്​ അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ച്, മാ​ൻ ഓ​ഫ് ദ ​സീ​രീ​സ്, മി​ക​ച്ച ബാ​റ്റ​ർ പു​ര​സ്​​കാ​ര​ങ്ങ​ൾ അ​ബ്ബാ​സി​യ ബി​യു​ടെ ഷെ​ഫീ​ഖ്​ സ്വ​ന്ത​മാ​ക്കി.

അ​ബ്ബാ​സി​യ ബി ​ടീ​മി​ലെ ക്ലി​േ​ൻ​റാ മി​ക​ച്ച ബൗ​ള​റാ​യി. ഷ​മീ​ർ സ​ത്താ​ർ മി​ക​ച്ച വി​ക്ക​റ്റ്​ കീ​പ്പ​റാ​യി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് നി​ഷാ​ദ് ബാ​പ്പു ന​യി​ക്കു​ന്ന അ​ബ്ബാ​സി​യ ബി ​ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള ട്രോ​ഫി ട്രാ​സ്ക് പ്ര​സി​ഡ​ൻ​റ്​ അ​ജ​യ​കു​മാ​ർ, സ്പോ​ൺ​സ​ർ സെ​ബാ​സ്​​റ്റ്യ​ൻ വാ​തു​ക്കാ​ട​ൻ എ​ന്നി​വ​രും റ​ണ്ണ​ർ ആ​പ്പ് ട്രോ​ഫി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് തോ​ല​ത്ത്, മ​റ്റ് ട്രോ​ഫി​ക​ൾ സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ അ​ലി ഹം​സ, ട്ര​ഷ​റ​ർ ജാ​ക്സ​ൻ ജോ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​േ​ൻ​റാ പാ​ണേ​ങ്ങാ​ടാ​ൻ എ​ന്നി​വ​ർ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket
News Summary - Tras Cricket: Abbasiya B team wins
Next Story