ട്രാസ്ക് പതിനേഴാം വാർഷികം ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) പതിനേഴാം വാർഷികം ആഘോഷിച്ചു. പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. സുവനീർ ‘സ്മരണിക- 2023’ പ്രകാശനം മീഡിയ കൺവീനർ വിനീത് വിൽസണിൽനിന്ന് ഏറ്റുവാങ്ങി വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ നിർവഹിച്ചു.
ട്രാസ്ക് ഭവനപദ്ധതിയായ ‘ഗൃഹമൈത്രി 2022’ന്റെ താക്കോൽദാന ചടങ്ങും പ്രതീകാത്മകമായി ട്രാസ്ക് പ്രസിഡൻറ് ആന്റോ അസോസിയേഷൻ അംഗമായ ജയനും, ജയേഷ് മുൻ പ്രസിഡൻറ് ബിവിൻ തോമസിനും കൈമാറി. ‘പോന്നോണം 2023’ ഫോട്ടോഗ്രഫി മത്സരം വിജയികൾക്കുള്ള സമ്മാനങ്ങളും കൈമാറി.
ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതം പറഞ്ഞു. സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് ഏങ്ങണ്ടിയൂർ വേർപിരിഞ്ഞുപോയ അംഗങ്ങളെ അനുസ്മരിച്ചു. വനിതവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, സെക്രട്ടറി പ്രീന സുദർശൻ, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, ജോയൻറ് സെക്രട്ടറി വിജി ജിജോ, കളിക്കളം ജനറൽ കൺവീനർ മാനസ പോൾസൺ എന്നിവർ ആശംസകൾ പറഞ്ഞു. ട്രഷറർ ജാക്സൻ ജോസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.