ട്രാസ്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് സാമൂഹ്യക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിഫ അൽ ജസീറ ഗ്രൂപ് സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അബ്ബാസിയ അൽ നാഹിൽ ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ ഏഴു ഡോക്ടർമാരുടെ സേവനം ഒരുക്കി. 150ലധികം അംഗങ്ങൾ പങ്കെടുത്തു. ട്രാസ്ക് പ്രസിഡന്റ് ബിജു കടവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യക്ഷേമ സമിതി കൺവീനർ എം.എൽ. സിജു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, ട്രഷറർ തൃതിഷ് കുമാർ, ശിഫ അൽ ജസീറ അൽ നാഹിൽ ക്ലിനിക്ക് അഡ്മിനിസ്റ്ററേഷൻ മാനേജർ വിജിത് വി. നായർ, ഡെപ്യൂട്ടി മാനേജർ ലൂസിയ വില്യംസ്, മാർക്കറ്റിങ് മാനേജർ ഷാഹിദ അബൂബക്കർ, മെഡിക്കൽ ഡയറക്ടർ ഡോ. സജ്ജീവ് പ്രസാദ്, ട്രാസ്ക് വൈസ് പ്രസിഡന്റ് ജഗദാംബരൻ, വനിതവേദി ജനറൽ കൺവീനർ ജെസ്നി ഷമീർ എന്നിവർ സംസാരിച്ചു.
സാമൂഹ്യക്ഷേമ സമിതി ജോ. കൺവീനർ നസിറ ഷാനവാസ് സ്വാഗതവും ബിജു റപ്പായി നന്ദിയും പറഞ്ഞു. ജിൽ ചിന്നൻ, സി.ഡി.ബിജു, വിഷ്ണു കരിങ്ങാട്ടിൽ, ഷാന ഷിജു, സക്കീന അഷറഫ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ശിഫ അൽ ജസീറ ഗ്രൂപ്പിനുള്ള ഉപഹാരം ട്രാസ്ക് പ്രസിഡന്റ് ബിജു കടവി അൽ നാഹിൽ ക്ലിനിക്ക് അഡ്മിനിസ്റ്ററേഷൻ മാനേജർ വിജിത് വി. നായർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.