Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​സ്ക്...

ട്രാ​സ്ക് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
independence day 2024
cancel
camera_alt

ട്രാ​സ്ക് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ്‌ ബി​ജു ക​ട​വി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​സ്ക്) ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്രാ​സ്ക് പ്ര​സി​ഡ​ന്റ്‌ ബി​ജു ക​ട​വി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജോ. ​സെ​ക്ര​ട്ട​റി​യും കാ​യി​ക സ​മി​തി ക​ൺ​വീ​ന​റു​മാ​യ ജി​ൽ ചി​ന്ന​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കേ​ഷ് ഗോ​പാ​ല​ൻ, ട്ര​ഷ​റ​ർ തൃ​തീ​ഷ് കു​മാ​ർ, വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ​സ്‌​നി ഷ​മീ​ർ, ആ​ർ​ട്സ് ജോ​യി​ന്റ് ക​ൺ​വീ​ന​ർ റാ​ഫി എ​രി​ഞ്ഞേ​രി, വൈ​സ് പ്ര​സി​ഡ​ന്റ്‌ ജ​ഗ​ദാം​ബ​ര​ൻ, ക​ളി​ക്ക​ളം ക​ൺ​വീ​ന​ർ കു​മാ​രി അ​ന​ഘ രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ അ​ന്ത​രി​ച്ച​വ​ർ​ക്ക് സ്മ​ര​ണാ​ഞ്ജ​ലി ന​ട​ത്തി. സാ​മൂ​ഹ്യ​ക്ഷേ​മ സ​മി​തി ക​ൺ​വീ​ന​റും ജോ. ​സെ​ക്ര​ട്ട​റി​യു​മാ​യ എം.​എ​ൽ. സി​ജു അ​നു​ശോ​ച​ന സ​ന്ദേ​ശം വാ​യി​ച്ചു.

കു​ട്ടി​ക​ളു​ടെ പ്ര​ച്ഛ​ന്ന വേ​ഷം, ദേ​ശ​ഭ​ക്തി​ഗാ​നം, സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ കു​റി​ച്ചു​ള്ള വീ​ഡി​യോ പ്ര​ദ​ർ​ശ​നം, ക്വി​സ് എ​ന്നി​വ ന​ട​ന്നു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വും മ​ധു​ര​പ​ല​ഹാ​ര​വും വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ സെ​പ്റ്റം​ബ​ർ 27ന് ​ന​ട​ത്തു​ന്ന പൊ​ന്നോ​ണം 2K24 ന്റെ ​ഓ​ണ​സ​ദ്യ​യു​ടെ കൂ​പ്പ​ൺ പ്ര​സി​ഡ​ന്റ്‌ ബി​ജു ക​ട​വി പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി​ജു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജോ​യി​ന്റ് ട്ര​ഷ​റും മീ​ഡി​യ ക​ൺ​വീ​ന​റു​മാ​യ വി​ഷ്ണു ക​രി​ങ്ങാ​ട്ടി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsIndependence Day 2024
News Summary - Trask organized the Independence Day celebration
Next Story