കടൽത്തീര ശുചീകരണത്തിൽ പങ്കാളികളായി ട്രാസ്ക്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി, യു.എൻ ഹാബിറ്റാറ്റുമായി സഹകരിച്ച് നടത്തിയ കടൽത്തീര ശുചീകരണത്തിൽ തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തും പങ്കാളികളായി. ബിനൈദ് അൽ ഗറിൽ കടൽത്തീര ശുചീകരണത്തിനിറങ്ങിയ ഇന്ത്യൻ അംബാസഡറോടൊപ്പം വിവിധ സന്നദ്ധ സംഘടനകളും ഇന്ത്യൻ എംബസി പ്രതിനിധികളും പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു പങ്കെടുത്തിരുന്നു. ഇന്ത്യൻ ഗവൺമെന്റ് പ്രഖ്യാപിച്ച ‘ലൈഫ് സ്റ്റൈൽ ഫോർ എൻവയൺമെന്റ്’ എന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉദ്യോഗസ്ഥർ, യു.എൻ ഹാബിറ്റാറ്റ്, ഹവല്ലി ഗവർണറേറ്റ്, മുനിസിപ്പാലിറ്റി, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവരും പങ്കെടുത്തു.
രാവിലെ അഞ്ചു മുതൽ ആറുവരെ നടന്ന ശുചീകരണത്തിൽ തൃശൂർ അസോസിയേഷനിൽനിന്നു പ്രസിഡന്റ് ആന്റോ പാണേങ്ങാടന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, ജന. സെക്രട്ടറി ഹരി കുളങ്ങര, ജോ. ട്രഷറർ വിനീത് വിൽസൺ, വനിതാവേദി ജന. കൺവീനർ ഷെറിൻ ബിജു, ജോ. സെക്രട്ടറിമാരായ ജയേഷ് എങ്ങണ്ടിയൂർ, വിനോദ് ആറാട്ടുപുഴ, നിതിൻ ഫ്രാൻസിസ്, കേന്ദ്ര സമിതി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, അംഗങ്ങൾ ഉൾപ്പെടെ അമ്പതോളം പേരുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.