കുവൈത്ത്: യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റമുണ്ടാവും
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് നേരിട്ട് വരാൻ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റമുണ്ടാവുമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മസ്റം. ആഗോളതലത്തിലെ കോവിഡ് വ്യാപനം നിരന്തരം അവലോകനം നടത്തി യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റം വരുത്തും.
കുവൈത്തിലേക്ക് വരുന്നവർ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കൽ നിർബന്ധമാണ്. ഒരു രാജ്യക്കാർക്കും ഇക്കാര്യത്തിൽ ഇളവില്ല. അടിയന്തരാവശ്യക്കാരല്ലാത്തവർ തൽക്കാലം വിദേശയാത്ര മാറ്റിവെക്കണമെന്നും യാത്രയിൽ കോവിഡ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, കൊളംബിയ, അർമേനിയ, സിംഗപ്പൂർ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തൊനേഷ്യ, ചിലെ, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സിക്കോ, ലെബനാൻ, ഹോേങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ഇൗജിപ്ത്, പനാമ, പെറു, മൊൽഡോവ എന്നീ രാജ്യങ്ങളിൽനിന്നാണ് നിലവിൽ കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ളത്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചതിന് ശേഷം ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ച് വരുന്നതിന് തടസ്സമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.