വാക്സിനെടുക്കാത്ത കുവൈത്തികൾക്ക് ശനിയാഴ്ച മുതൽ യാത്രവിലക്ക്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുവൈത്തികൾക്ക് മേയ് 22 മുതൽ വിദേശയാത്രാ വിലക്ക്. എം.പിമാരുടെ എതിർപ്പ് നിലനിൽക്കെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിനെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവരുമെന്ന് അഹ്മദ് അൽ ആസ്മി എം.പി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, തീരുമാനവുമായി മുന്നോട്ടുപോകാനാണ് അധികൃതർ നിശ്ചയിച്ചത്. കുവൈത്തിൽ രജിസ്റ്റർ ചെയ്ത സ്വദേശികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയായിട്ടുണ്ട്. ഒരുവിഭാഗം കുവൈത്തികൾ രജിസ്റ്റർ ചെയ്യാത്തതായുണ്ട്. ഇവരെ പ്രേരിപ്പിക്കാനാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
വിദേശത്ത് പോയി വൈറസ് ബാധിച്ച കുവൈത്തികളെ സർക്കാറാണ് ചികിത്സിക്കുന്നത് എന്നതാണ് യാത്രാവിലക്കിന് അധികൃതർ പറയുന്ന ന്യായം. അതേസമയം, ഭരണഘടന വിരുദ്ധമായ തീരുമാനം പിൻവലിക്കണമെന്ന് ഉസാമ അൽ ഷാഹീൻ, അബ്ദുൽ കരീം അൽ കൻദരി തുടങ്ങിയ എം.പിമാർ ആവശ്യപ്പെട്ടു.
കുവൈത്തികൾ, അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾ, അവരുടെ കൂടെ പോകുന്ന ഗാർഹികത്തൊഴിലാളികൾ എന്നിവർക്കാണ് വിലക്ക് ബാധകം. അതേസമയം, സ്വന്തം നാട്ടിലേക്ക് പോകുന്ന ഗാർഹികത്തൊഴിലാളികൾക്ക് വാക്സിൻ എടുക്കാത്തതിെൻറ പേരിൽ വിലക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.