യാത്രാനിയന്ത്രണങ്ങൾ: ആരോഗ്യമന്ത്രി യൂറോപ്യൻ യൂനിയൻ അംബാസഡറുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് കുവൈത്തിലെ യൂറോപ്യൻ യൂനിയൻ അംബാസഡർ ക്രിസ്റ്റ്യൻ ട്യൂഡറുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനുള്ള നിബന്ധനകളും യാത്രാനിയന്ത്രണങ്ങളുമാണ് ചർച്ചയായതെന്ന് കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഇലക്ട്രോണിക് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈമാറുന്നത് പരിഗണിക്കുന്നു.
വ്യാജ സർട്ടിഫിക്കറ്റുകൾ തടയാനാണിത്. യൂറോപ്യൻ യൂനിയനുമായി ഉൗഷ്മളമായ സൗഹൃദബന്ധമാണ് കുവൈത്തിനുള്ളതെന്നും അന്താരാഷ്ട്ര സംഘടനകൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കർശനമാക്കുന്നത് വൈറസ് വ്യാപനം തടയാനാണെന്നും കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.