38 വർഷത്തെ പ്രവാസം അവസാനിപ്പിക്കുന്ന അസീസിന് യാത്രയയപ്പ്
text_fields38 വർഷത്തെ പ്രവാസം അവസാനിപ്പിക്കുന്ന കോഴിക്കോട് സ്വദേശി അസീസിന് സഹപ്രവർത്തകർ നൽകിയ
യാത്രയയപ്പ്
കുവൈത്ത് സിറ്റി: 38 വർഷത്തെ പ്രവാസം അവസാനിപ്പിക്കുന്ന കോഴിക്കോട് സ്വദേശി അസീസിന് അൽസായർ കമ്പനിയിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ ഇദ്ദേഹം നിലവിൽ താമസിക്കുന്നത് തിരുവണ്ണൂർ പന്നിയങ്കരയിലാണ്. 29 വർഷമായി അൽ സായർ ഗ്രൂപ്പിൽ ജോലി ചെയ്തുവരുന്ന അസീസ് മുമ്പ് എയർ ലങ്കയിലും ജോലി ചെയ്തിരുന്നു.
കുവൈത്ത് യുദ്ധമുണ്ടായ സമയത്ത് ഇറാഖ്, ജോർഡൻ, ദുബൈ വഴി നാട്ടിലേക്ക് പോയ അസീസ് യുദ്ധശേഷം കുവൈത്തിൽ തിരിച്ചെത്തിയ ആദ്യ സംഘത്തിൽതന്നെയുണ്ടായിരുന്നു. സംഘടന രംഗത്ത് സജീവമായിരുന്നില്ലെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിവിധ സംഘടനകളുമായി സഹകരിച്ചിരുന്നതായി സഹപ്രവർത്തകരും സുഹൃത്തുക്കളും അനുസ്മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.