യാത്രാ ദുരിതം: പരിഹാരം ഉടൻ വേണം -കെ.കെ.എം.എ
text_fieldsകുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ് പൊടുന്നനെ ഉണ്ടാക്കിയ പണി മുടക്ക് നിരവധി യാത്രക്കാരെയാണ് ബാധിച്ചത്. ഗൾഫ് സെക്ടറിൽ ഇത് വലിയ രൂപത്തിൽ പ്രവാസികൾക്ക് ദുരിതമായി. യാത്രക്കാർക്ക് ഉണ്ടാവുന്ന ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ ആവശ്യപ്പെട്ടു. പെട്ടെന്നുള്ള സമരം കൊണ്ട് പ്രവാസികൾക്ക് ജോലി വരെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ബദൽ സംവിധാനം കാണുന്നതിൽ സർക്കാർ അടിയന്തര ശ്രദ്ധ നൽകണമെന്നും കെ.കെ.എം.എ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.