ലോകകപ്പ് ട്വൻറി 20: എ ഗ്രൂപ് യോഗ്യത മത്സരങ്ങൾക്ക് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറിനുള്ള ഏഷ്യാ എ ഗ്രൂപ് യോഗ്യതാ മത്സരങ്ങൾക്ക് വെള്ളിയാഴ്ച കുവൈത്തിൽ തുടക്കമായി. ആതിഥേയരായ കുവൈത്തിന് പുറമെ യു.എ.ഇ, ബഹ്റൈൻ, ഖത്തർ, സൗദി, മാലദ്വീപ് എന്നീ ടീമുകളാണ് എ ഗ്രൂപ്പിൽ ഉള്ളത്. കുവൈത്ത് ആദ്യമായാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറിന് വേദിയാവുന്നത്. മുൻ ദക്ഷിണാഫ്രിക്കൻ ഒാപണിങ് ബാറ്റ്സ്മാൻ ഹെർഷൽ ഗിബ്സ് പരിശീലിപ്പിക്കുന്ന കുവൈത്ത് ടീമിെൻറ സഹ പരിശീലകൻ മലയാളിയായ ദീപക് മുരളീധരനാണ്.
കേരളത്തിന് വേണ്ടി അണ്ടർ 17, അണ്ടർ 21, അണ്ടർ 23 വിഭാഗങ്ങളിലും ബുച്ചി ബാബു ടൂർണമെൻറിലും കളിച്ചിട്ടുള്ള ദീപക് മുരളീധരൻ ഇന്ത്യൻ താരങ്ങളായ ദിനേശ് കാർത്തിക്, മുരളി വിജയ് എന്നിവർക്കൊപ്പം ചെെന്നെ എ ഡിവിഷൻ ലീഗിൽ ചെംപ്ലാസ്റ്റിന് വേണ്ടി കളിച്ചിട്ടുണ്ട്. ഹെർഷൽ ഗിബ്സ് വരുന്നതിന് മുമ്പ് കുവൈത്ത് ടീമിെൻറ താൽക്കാലിക പരിശീലകനായും ചുമതല വഹിച്ചിട്ടുണ്ട്. ഗിബ്സിന് മുമ്പ് മലയാളിയായ ബിജു ജോർജ് ആയിരുന്നു കുവൈത്ത് ദേശീയ ടീമിെൻറ മുഖ്യ പരിശീലകൻ.
മലയാളികളായ സാജിദ് അഞ്ചില്ലത്ത്, അർജുൻ മഹേഷ്, ഫാറൂഖ് എന്നിവർ ടീമിലുണ്ട്. സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ട്, എൻറർടെയ്ൻമെൻറ് സിറ്റി ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരം. ഒരു ദിവസം മൂന്നുമത്സരം വീതമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ കുവൈത്തും മാലദ്വീപും തമ്മിലാണ് ആദ്യ മത്സരം. ഏപ്രിൽ 27ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.