ട്വന്റി 20 ക്രിക്കറ്റ്: റെഡ് ആരോസ് ജേതാക്കളായി
text_fieldsകുവൈത്ത് സിറ്റി: ഹയ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ റെഡ് ആരോസ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ ഫ്രീഡം ഫൈറ്റേഴ്‌സ് കൊച്ചിയെ 81 റൺസിന് തോൽപിച്ചാണ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത റെഡ് ആരോസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു.
റെഡ് ആരോസിനുവേണ്ടി ഇർഷാദ് (118 റൺസ്) നേടിയപ്പോൾ റിജിൽ 62 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഫ്രീഡം ഫൈറ്റേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 55 റൺസ് നേടിയ ദീപക് ആണ് എഫ്.എഫ്.സിയുടെ ടോപ് സ്‌കോറർ.
തംസീത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ലൂസേഴ്‌സ് ഫൈനലിൽ എലൈറ്റ് സ്പോർട്ടിങ്ങിനെ തോൽപിച്ച് കൊച്ചിൻ ഹരിക്കെയിൻസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പ്ലയർ ഓഫ് ദി ഫൈനൽ ആയി ഇർഷാദിനെയും പ്ലയർ ഓഫ് ദി ടൂർണമെന്റ് ആയി അരുൺരാജിനെയും തെരഞ്ഞെടുത്തു.
ടൂർണമെന്റിലുടനീളം സുസ്ഥിരമായ പ്രകടനം കാഴ്ചവെച്ച ലോലക്ക് മികച്ച ബാറ്ററായും ശ്രീജിത്ത് വെണ്ണിയൻ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. ബക്കർ തിക്കോടിയും അരുൺ പിറവവും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.