കുവൈത്തിൽ ലഹരിവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ഹഷീഷും ലഹരി ഗുളികകളുമായി രണ്ടുപേരെ പിടികൂടി. 35 കിലോ ഹഷീഷും 2000 സൈക്കോട്രോപിക് ഗുളികകളും ഇവരിൽ നിന്ന് കണ്ടെടുത്തു. ജാബിർ അൽ അഹമ്മദിന് സമീപം രണ്ടു പേർ മയക്കുമരുന്ന് വിൽപന നടത്തുന്നതായ റിപ്പോർട്ടിനെ തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർകോട്ടിക്കിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം തിരച്ചിലും അന്വേഷണവും ഊർജിതമാക്കി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് ഹഷിഷും ലഹരി ഗുളികകളും വിൽപനയിലൂടെ ലഭിച്ച പണവും കണ്ടെത്തി. ചെറിയ പാക്കറ്റിലും പൊതികളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. നിയമനടപടികൾക്കായി പ്രതികളെയും കണ്ടുകെട്ടിയ വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.