Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദ്വൈ​മാ​സ കാ​മ്പ​യി​ൻ...

ദ്വൈ​മാ​സ കാ​മ്പ​യി​ൻ ഖൈ​ത്താ​ൻ യൂ​നി​റ്റ് സ​മ്മേ​ള​നം ഇ​ന്ന്

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ 'മു​ഹ​മ്മ​ദ് ന​ബി മാ​ന​വ​രി​ൽ മ​ഹോ​ന്ന​ത​ൻ'​എ​ന്ന സ​മ്മ​ർ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഖൈ​ത്താ​ൻ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ​ജ​വാ​ബ് സം​ശ​യ​നി​വാ​ര​ണ പ്രോ​ഗ്രാം വെ​ള്ളി​യാ​ഴ്ച. വൈ​കീ​ട്ട് 6.45ന് ​ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​നു സ​മീ​പ​മു​ള്ള ഹെ​മ്പ​ല്‍ ബി​ൽ​ഡി​ങ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ഖൈ​ത്താ​ൻ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് എ.​പി. ശ​ബീ​ര്‍ സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ.​കെ.​ഐ.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വി​സ്ഡം സം​സ്ഥാ​ന സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​റു​മാ​യ ടി.​പി. അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ശു​ക്കൂ​ർ, ദ​അ​വാ സെ​ക്ര​ട്ട​റി മ​ഹ​ബൂ​ബ് കാ​പ്പാ​ട്, ഫ​ർ​വാ​നി​യ സോ​ൺ പ്ര​സി​ഡ​ൻ​റ് മു​നീ​ർ. ടി ​എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ച് സം​സാ​രി​ക്കും. ന​മ​സ്കാ​ര​ത്തി​ന്റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ കെ. ​അ​ബ്ദു​ൽ മ​ജീ​ദ് മ​ദ​നി ക്ലാ​സെ​ടു​ക്കും.

മു​ഹ​മ്മ​ദ് ന​ബി​യു​ടെ ന​മ​സ്കാ​രം എ​ന്ന​വി​ഷ​യ​ത്തി​ലു​ള്ള ചോ​ദ്യോ​ത്ത​ര സെ​ഷ​നി​ല്‍ ഇ​ഹ്സാ​ൻ അ​ൽ​ഹി​ക​മി മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. മു​സ്ത​ഫ സ​ഖാ​ഫി അ​ൽ കാ​മി​ലി, എ.​പി. ഷ​ബീ​ർ സ​ല​ഫി, കെ.​എം. യാ​സി​ർ അ​ൻ​സാ​രി, മ​ജീ​ദ് മ​ദ​നി, വി.​കെ. നൗ​ഫ​ൽ സ്വ​ലാ​ഹി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Two month campaign
News Summary - Two month campaign Khaitan Unit meeting today
Next Story