Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ വി​ത​ര​ണ​ത്തി​ന്​ ര​ണ്ട്​ പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ

text_fields
bookmark_border
കു​വൈ​ത്തി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ വി​ത​ര​ണ​ത്തി​ന്​ ര​ണ്ട്​ പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ
cancel
camera_alt

കു​വൈ​ത്തി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച കി​യോ​സ്​​കു​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ വി​ത​ര​ണ​ത്തി​ന്​ ര​ണ്ട്​ പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി സ്ഥാ​പി​ച്ചു. സൂ​ഖ്​​ ശ​ർ​ഖി​ലും ജ​ഹ്​​റ​യി​ലെ അ​ൽ ഖൈ​മ മാ​ളി​ലു​മാ​ണ്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ വെ​ൻ​ഡി​ങ്​ മെ​ഷീ​ൻ സ്ഥാ​പി​ച്ച​ത്. അ​വ​ന്യൂ​സ്​ മാ​ൾ, മ​റീ​ന മാ​ൾ, അ​ൽ കൂ​ത്ത്​ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​ര​ത്തേ ലൈ​സ​ൻ​സ്​ വി​ത​ര​ണ​മു​ണ്ട്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഇ​വി​ടെ​നി​ന്ന്​ ലൈ​സ​ൻ​സ്​ ക​ര​സ്ഥ​മാ​ക്കാം. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും കി​യോ​സ്​​കി​ൽ​നി​ന്ന്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ കൈ​പ്പ​റ്റാം.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷി​ച്ചാ​ൽ​ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സെ​ൽ​ഫ്​ സ​ർ​വി​സ്​ കി​യോ​സ്​​കു​ക​ൾ വ​ഴി ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ല​ഭ്യ​മാ​ക്കു​ന്ന ഒാ​േ​ട്ടാ​മേ​റ്റ​ഡ്​ സം​വി​ധാ​ന​മാ​ണ്​ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ നി​ല​വി​ൽ വ​ന്ന​ത്. www.moi.gov.kw എ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ചാ​ൽ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക്​ സ​ന്ദേ​ശം വ​രും. ലൈ​സ​ൻ​സ്​ ഉ​ട​മ​യു​ടെ ഫോ​േ​ട്ടാ മാ​റ്റാ​നും ക​ഴി​യും. അ​തി​നി​ടെ അ​ൽ ന​സ്​​ർ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​നോ​ട്​ അ​നു​ബ​ന്ധി​ച്ചു​ള്ള ലൈ​സ​ൻ​സ്​ വി​ത​ര​ണം ഞാ​യ​റാ​ഴ്​​ച മു​ത​ൽ നി​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsdriving licenses
Next Story