രണ്ട് പുതിയ പ്രഥമശുശ്രൂഷ കേന്ദ്രങ്ങൾ തുറക്കും
text_fieldsകുവൈത്ത് സിറ്റി: സെപ്റ്റംബറിൽ രണ്ട് പുതിയ പ്രഥമ ശുശ്രൂഷ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് സപ്പോർട്ടിവ് മെഡിക്കൽ സേവനങ്ങൾക്കായുള്ള ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. യാക്കൂബ് അൽ തമർ അറിയിച്ചു. യൂനിവേഴ്സിറ്റി സിറ്റിയിലും ബൊളിവാർഡ് സെന്ററിലുമാകും കേന്ദ്രങ്ങൾ സ്ഥാപിക്കുക.
ഇതോടെ രാജ്യത്തെ ആകെ പ്രഥമ ശുശ്രൂഷ കേന്ദ്രങ്ങളുടെ എണ്ണം 84 ആകും. അപകട സ്ഥലത്ത് എത്രയും വേഗം എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെയാണ് അത്യാഹിത കേന്ദ്രങ്ങൾ വിപുലീകരിക്കാൻ മന്ത്രാലയം താൽപര്യം കാണിക്കുന്നതെന്നും അൽ തമർ പറഞ്ഞു. പ്രഥമ ശുശ്രൂഷയിൽ പ്രത്യേക പരിശീലന കോഴ്സുകളുടെ ആവശ്യകത ഊന്നിപ്പറഞ്ഞ ഡോ. യാക്കൂബ് അൽ തമർ
പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിൽ മെഡിക്കൽ അത്യാഹിത വിഭാഗത്തിന്റെ പങ്കിനെ പ്രശംസിച്ചു. സ്പെഷലിസ്റ്റായാലും അല്ലെങ്കിലും എല്ലാവർക്കും പ്രഥമ ശുശ്രൂഷ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രഥമ ശുശ്രൂഷ വൈദഗ്ധ്യം അറിയേണ്ടതിന്റെയും അവ പ്രചരിപ്പിക്കുന്നതിന്റെയും പ്രാധാന്യം വലുതാണെന്ന് ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഷാത്തി പറഞ്ഞു. സമൂഹത്തെ സേവിക്കുന്നതിൽ മെഡിക്കൽ എമർജൻസി ഡിപ്പാർട്മെന്റിലെ ജീവനക്കാരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.