കടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. വെള്ളിയാഴ്ച വൈകീട്ട് മെസ്സില ബീച്ചിൽ കുളിക്കാനിറങ്ങിയ പത്തംഗ സംഘമാണ് അപകടത്തിൽ പെട്ടത്. സ്ഥലത്തു കുതിച്ചെത്തിയ തീരസംരക്ഷണ സേന ഒമ്പതുപേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും രണ്ടു പേർ ആശുപത്രിയിൽ മരിച്ചു. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. കടലിൽ കുളിക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ മുൻകരുതലുകൾ അവഗണിക്കരുതെന്നും അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.