ഒരുദിവസം രണ്ട് ആത്മഹത്യശ്രമം വിഫലമാക്കി
text_fieldsകുവൈത്ത് സിറ്റി: ഒരുദിവസത്തിനിടെ രണ്ട് ആത്മഹത്യശ്രമങ്ങൾ അധികൃതർ വിഫലമാക്കി. ആദ്യത്തെ കേസിൽ ഫർവാനിയയിൽ നടപ്പാതയിൽനിന്ന് ചാടാൻ ശ്രമിച്ചയാളെ പൊലീസ് അനുനയത്തിലൂടെ പിന്തിരിപ്പിച്ചു. ഇയാളെ നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രണ്ടാമത്തെ കേസിൽ കുവൈത്ത് പൗരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അഞ്ചുനില കെട്ടിടത്തിൽനിന്ന് ചാടാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി. ഇയാൾക്കെതിരെ കേസെടുത്തു. രണ്ടുപേർക്കും ജീവിതം അവസാനിപ്പിക്കേണ്ടുന്ന ഗുരുതര സാഹചര്യം ഇല്ലെന്ന് അധികൃതർ പറഞ്ഞു. രാജ്യത്ത് ആത്മഹത്യ കേസുകൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്.
ഇന്ത്യക്കാർ ഉൾപ്പെടെ വിദേശ തൊഴിലാളികളിലാണ് ആത്മഹത്യപ്രവണത കൂടുതൽ. കുവൈത്തികളും പട്ടികയിലുണ്ട്. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ആത്മഹത്യനിരക്ക് വർധിച്ചു. നിരവധി ആത്മഹത്യശ്രമങ്ങൾ അധികൃതർ ഇടപെട്ട് രക്ഷിച്ചിട്ടുണ്ട്. ശൈഖ് ജാബിർ പാലത്തിൽനിന്ന് കടലിൽ ചാടി മരിക്കാനുള്ള ശ്രമം തടയാൻ പൊലീസ് ജാഗ്രത വർധിപ്പിക്കുകയും പ്രത്യേക നിരീക്ഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.