യു.എ.ഇ എക്സ്ചേഞ്ച് ജി-4 ക്രിക്കറ്റ്: റെഡ് ആൻഡ് ബ്ലാക്ക് ടീം ജേതാക്കൾ
text_fieldsയു.എ.ഇ എക്സ്ചേഞ്ച് ജി-4 ക്രിക്കറ്റ് ജേതാക്കളായ റെഡ് ആൻഡ് ബ്ലാക്ക് ടീം
കുവൈത്ത് സിറ്റി: യു.എ.ഇ എക്സ്ചേഞ്ച് ജി-4 ക്രിക്കറ്റ് ടൂർണമെന്റ് സീസൺ നാലിൽ റെഡ് ആൻഡ് ബ്ലാക്ക് ടീം വിജയികളായി. യുവ അൾട്ടിമേറ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം ടി.സി.ആറിനെ ഏഴു റൺസിന് തേൽപിച്ചാണ് വിജയം. കിേങ്ങർസ് ടീം മൂന്നാം സ്ഥാനവും റൈസിങ് സ്റ്റാർ ടീം നാലാം സ്ഥാനവും നേടി.
മാൻ ഓഫ് ദി സീരീസിന് ടി.സി.ആർ XI ലെ ഷഫീർ ഷെഫി അർഹനായി. ഹൈയെസ്റ്റ് സെഞ്ച്വറിക്ക് ഡസേർട്ട് ലയൺ താരം ജോബി ജോർജ് അർഹനായി. വിജയികൾക്കുള്ള സമ്മാനം യു.എ.ഇ എക്സ്ചേഞ്ച് മാനേജർ കാർവർണൻ, സായി റാം, സുമേഷ്, അബ്രഹാം ജോൺ, ഷെറിൻ ബേബി, അനൂപ് മനോഹരൻ എന്നിവർ വിതരണം ചെയ്തു. ഫൈനൽ മത്സരം
അംപയർമാരായ സജിൽ കോശിയും ചെപ്പിയും നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.