യു.എ.ഇ എക്സ്ചേഞ്ച് മെഗാ ഫെസ്റ്റിവൽ കാമ്പയിൻ: ആദ്യവിജയിക്ക് സമ്മാനം വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ച് മെഗാ ഫെസ്റ്റിവൽ കാമ്പയിനിലെ ആദ്യ വിജയിക്ക് സമ്മാനം വിതരണം ചെയ്തു.
ജൂൺ 15 മുതൽ ജനുവരി 15 വരെ പ്രഖ്യാപിച്ച കാമ്പയിനിൽ പ്രതിമാസ നറുക്കെടുപ്പിൽ ഐ ഫോൺ, ആപ്പിൾ വാച്ച് എന്നിവയും ത്രൈമാസ നറുക്കെടുപ്പിൽ മെഗാ സമ്മാനമായി ഓരോ കാർ വീതവുമാണ് നൽകുന്നത്.
യു.എ.ഇ എക്സ്ചേഞ്ച് കോർപറേറ്റ് ആസ്ഥാനത്ത് നടന്ന മെഗാ നറുക്കെടുപ്പിൽ ആദ്യ സമ്മാനത്തിന് ഫിലിപ്പീനോ സ്വദേശിനി ബ്രിണ്ടൽ റോജോ അർഹയായി. മെഗാ സമ്മാനമായ കാറിന്റെ താക്കോൽ ദാനം യു.എ.ഇ എക്സ്ചേഞ്ച് ജനറൽ മാനേജർ കൃഷ്ണ കുമാർ നിർവഹിച്ചു.
ഇൻസ്റ്റന്റ് കാഷ് കൺട്രി മാനേജർ സൽമാൻ, യു.എ.ഇ എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ കാർ വർണൻ, എ.ജി.എം എറിക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അടുത്ത മെഗാ നറുക്കെടുപ്പ് ജനുവരി 20 ന് നടക്കും.
ഇതിനു പുറമെ പ്രതിമാസ നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ യു.എ.ഇ എക്സ്ചേഞ്ച് പ്രതിജ്ഞാബദ്ധരാണെന്നും ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതികൾ തുടരുമെന്നും മാർക്കറ്റിങ് മാനേജർ കാർവർണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.