യു.എ.ഇയുടെ നാവിക കപ്പൽ കുവൈത്തിലെത്തി
text_fields
കപ്പലിന്റെ സ്വീകരണ ചടങ്ങിൽ കുവൈത്ത് ഉദ്യോഗസ്ഥരും യു.എ.ഇ അംബാസഡറും
കുവൈത്ത് സിറ്റി: യു.എ.ഇയുടെ ഫ്രിഗേറ്റ് ‘അൽ ഹെസെൻ’ നാവിക കപ്പൽ കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് എത്തി. ഇരു രാജ്യങ്ങളുടെയും നാവികസേനകളുടെ ബന്ധവും നൈപുണ്യ കൈമാറ്റവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. നവീന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇരു സേനകൾക്കും സംവിധാനങ്ങളും ഉപകരണങ്ങളും കാണാനുമുള്ള മികച്ച അവസരമാണ് അൽ ഹെസന്റെ സന്ദർശനമെന്ന് കുവൈത്ത് റിയർ അഡ്മിറൽ ബ്രിഗേഡിയർ ഹസ്സ അൽ അലത്തി പറഞ്ഞു.
കഴിവുകളുടെ കൈമാറ്റത്തിൽ പങ്കാളികളാകാനും ഇരുരാജ്യങ്ങൾക്കും ആകുമെന്ന് അൽ ഹെസനെയും സംഘത്തെയും സ്വാഗതംചെയ്ത് അദ്ദേഹം സൂചിപ്പിച്ചു.
യു.എ.ഇയുടെ പ്രധാനപ്പെട്ട സൈനിക ഘടകങ്ങളിലൊന്നാണ് അൽ ഹെസെൻ എന്ന് യു.എ.ഇ അംബാസഡർ ഡോ. മതർ അൽ നയാദി സ്വീകരണവേളയിൽ പറഞ്ഞു. കുവൈത്തിലെയും കുവൈത്തിലെ യു.എ.ഇ എംബസിയിലെയും ഉന്നത ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.