Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ഹൃ​ദം പു​തു​ക്കി...

സൗ​ഹൃ​ദം പു​തു​ക്കി കു​വൈ​ത്തും യു.​എ.​ഇ​യും; അ​മീ​റി​ന് ഊ​ഷ്മ​ള സ്വീ​ക​ര​ണം

text_fields
bookmark_border
UAE welcomes Kuwait amir
cancel
camera_alt

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്‍റെ​യും മ​റ്റൊ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി അ​മീ​റി​ന്‍റെ യു.​എ.​ഇ സ​ന്ദ​ർ​ശ​നം. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും പ്ര​തി​നി​ധി സം​ഘ​വും ചൊ​വ്വാ​ഴ്ച യു.​എ.​ഇ​യി​ൽ എ​ത്തി. യു.​എ.​ഇ ഭ​ര​ണ നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ അ​മീ​ർ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തെ ഊ​ട്ടിയുറ​പ്പി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. അ​ബു​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ അ​മീ​റി​നെ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു.

യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ന്‍റ് ദി​വാ​ൻ ചെ​യ​ർ​പേ​ഴ്‌​സ​നു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ, പ്ര​സി​ഡ​ൻ​സി ദി​വാ​ൻ പ്ര​ത്യേ​ക കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ത​ഹ്നൂ​ൻ ആ​ൽ ന​ഹ്യാ​ൻ, യു.​എ.​ഇ​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ജ​മാ​ൽ മു​ഹ​മ്മ​ദ് അ​ൽ ഗു​നൈം, കു​വൈ​ത്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ മ​ത​ർ ഹ​മ​ദ് അ​ൽ നി​യാ​ദി എ​ന്നി​വ​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. തു​ട​ർ​ന്ന് യു.​എ.​ഇ പ്ര​സി​ഡ​ൻ​ഷ്യ​ൽ പാ​ല​സാ​യ ഖ​സ​ർ അ​ൽ വ​ത​നി​ൽ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ഒ​രു​ക്കി. റോ​ഡി​ന് ഇ​രു​വ​ശ​വും അ​ണി​നി​ര​ന്ന കു​തി​ര- ഒ​ട്ട​ക പ​ട​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യും നാ​ടോ​ടി ക​ലാ​പ​രി​പാ​ടി​ക​​ളോ​ടെ​യു​മാ​ണ് അ​മീ​റി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തെ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് വ​ര​വേ​റ്റ​ത്.

സൈ​നി​ക​ർ ബാ​ൻ​ഡ് കാ​ഹ​ളം മു​ഴ​ക്കു​ക​യും ഗ​ൺ സ​ല്യൂ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. കൊ​ട്ടാ​ര​ത്തി​ലേ​ക്കു​ള്ള പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കു​വൈ​ത്ത്, യു.​എ.​ഇ പ​താ​ക​ക​ൾ വീ​ശി അ​ഭി​വാ​ദ്യം ചെ​യ്തു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു. ശൈ​ഖ് ഡോ.​സാ​ലിം ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ശൈ​ഖ് ന​വാ​ഫ് അ​ബ്ദു​ൽ അ​സീ​സ് ഹു​മൂ​ദ് അ​ൽ ജ​റ​ഹ് അ​സ്സ​ബാ​ഹ്, ശൈ​ഖ് മു​ബാ​റ​ക് ഫ​ഹ​ദ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ്, ശൈ​ഖ് ജാ​ബി​ർ ഫൈ​സ​ൽ അ​ൽ സൗ​ദ് അ​സ്സ​ബാ​ഹ്, ശൈ​ഖ് മു​ബാ​റ​ക് സ​ബാ​ഹ് സ​ലീം അ​ൽ ഹു​മൂ​ദ് അ​സ്സ​ബാ​ഹ്, ശൈ​ഖ് ഹ​മ​ദ് സാ​ലിം അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ഗ​വ​ർ​മെ​ന്‍റ് പെ​ർ​ഫോ​മ​ൻ​സ് ഫോ​ളോ അ​പ് അ​പ്പാ​ര​റ്റ​സി​ന്‍റെ ചീ​ഫ് ശൈ​ഖ് അ​ഹ്മ​ദ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും അ​മീ​രി ദി​വാ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​മീ​റി​നെ അ​നു​ഗ​മി​ച്ചി​രു​ന്നു. ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷ​മു​ള്ള അ​മീ​റി​ന്‍റെ ആ​ദ്യ ഔ​ദ്യോ​ഗി​ക യു.​എ.​ഇ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. നേ​ര​ത്തെ സൗ​ദി അ​റേ​ബ്യ, ബ​ഹ്റൈ​ൻ, ഒ​മാ​ൻ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​മീ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും യു.​എ.​ഇ പ്ര​സി​ഡ​ൻ്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ​ന​ഹ്യാ​നും ബ​ഹു​മ​തി​ക​ൾ കൈ​മാ​റു​ന്നു

പ​ര​സ്പ​രം ബ​ഹു​മ​തി​ക​ൾ കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​നും പ​ര​സ്പ​രം ബ​ഹു​മ​തി​ക​ൾ കൈ​മാ​റി. അ​മീ​റി​ന്‍റെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഇ​ത്. കു​വൈ​ത്തും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധം, ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ മാ​നി​ച്ചു​കൊ​ണ്ടു​ള്ള പ​ര​മോ​ന്ന​ത ഉ​ത്ത​ര​വാ​യ ‘സാ​യി​ദ് ഓ​ഡ​ർ’ കു​വൈ​ത്ത് അ​മീ​റി​ന് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് സ​മ്മാ​നി​ച്ചു. യു.​എ.​ഇ​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി, സ്ഥി​ര​ത, അ​ഭി​വൃ​ദ്ധി, ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ മാ​നി​ച്ച് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദി​ന് കു​വൈ​ത്ത് അ​മീ​ർ ‘മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഓ​ർ​ഡ​ർ’ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newskuwait amirKuwait News
News Summary - UAE welcomed Kuwait ameer
Next Story