Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചെ​റി​യ പെ​രു​ന്നാ​ൾ...

ചെ​റി​യ പെ​രു​ന്നാ​ൾ മാ​ർ​ച്ച് 30ന് ​സാ​ധ്യ​ത​യെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ

text_fields
bookmark_border
ചെ​റി​യ പെ​രു​ന്നാ​ൾ മാ​ർ​ച്ച് 30ന് ​സാ​ധ്യ​ത​യെ​ന്ന്  അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ
cancel

കു​വൈ​ത്ത് സി​റ്റി: ജ്യോ​തി​ശാ​സ്ത്ര ക​ണ​ക്കു​ക​ൾ പ്ര​കാ​രം ചെ​റി​യ പെ​രു​ന്നാ​ൾ മാ​ർ​ച്ച് 30ന് ​ആ​യി​രി​ക്കു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ.

റ​മ​ദാ​ൻ 29 ന് ​ഉ​ച്ച​ക്ക് 1.57 ന് ​ച​ന്ദ്ര​ൻ ഉ​ദി​ക്കു​മെ​ന്നും എ​ന്നാ​ൽ കു​വൈ​ത്തി​നും സൗ​ദി അ​റേ​ബ്യ​ക്കും മു​ക​ളി​ലു​ള്ള ആ​കാ​ശ​ത്ത് എ​ട്ടു മി​നി​റ്റ് മാ​ത്ര​മേ ച​ന്ദ്ര​ൻ ദൃ​ശ്യ​മാ​കൂ എ​ന്നും അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ വ്യ​ക്ത​മാ​ക്കി.

കു​വൈ​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ന്ദ്ര​ക്ക​ല നി​രീ​ക്ഷി​ക്കു​ന്ന​ത് അ​സാ​ധ്യ​മ​ല്ലെ​ങ്കി​ലും ബു​ദ്ധി​മു​ട്ടാ​ക്കു​മെ​ന്നും കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചു. ശ​വ്വാ​ൽ മാ​സം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക തീ​രു​മാ​നം ശ​രീ​അ​ത്ത് കാ​ഴ്ച അ​തോ​റി​റ്റി​യു​ടേ​താ​യി​രി​ക്കും. ഓ​രോ രാ​ജ്യ​ത്തി​ന്റെ​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ്ഥാ​നം അ​നു​സ​രി​ച്ച് ചി​ല അ​റ​ബ്, ഇ​സ്‍ലാ​മി​ക ത​ല​സ്ഥാ​ന​ങ്ങ​ളു​ടെ ആ​കാ​ശ​ത്ത് നാ​ല​ു മു​ത​ൽ 20 മി​നി​റ്റ് വ​രെ ച​ന്ദ്ര​ക്ക​ല ദൃ​ശ്യ​മാ​കു​മെ​ന്നും കേ​ന്ദ്രം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​ല രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ ന​ഗ​ര​ങ്ങ​ളി​ൽ സൂ​ര്യ​ന് മു​മ്പ് ച​ന്ദ്ര​ക്ക​ല അ​സ്ത​മി​ക്കു​ന്ന​തി​നാ​ൽ നി​ശ്ചി​ത ദൃ​ശ്യ​ദി​ന​ത്തി​ൽ ആ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ന്ദ്ര​നെ കാ​ണാ​ൻ ക​ഴി​യി​ല്ല. അ​തേ​സ​മ​യം, പെ​രു​ന്നാ​ൾ 30ന് ​ആ​കാ​മെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് മൂ​ന്നു ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പെ​രു​ന്നാ​ൾ മാ​ർ​ച്ച് 31ന് ​ആ​യാ​ൽ അ​ഞ്ചു​ദി​വ​സ​വും ആ​ണ് അ​വ​ധി. ഈ ​ഘ​ട്ട​ത്തി​ൽ മാ​ർ​ച്ച് 30 ഞാ​യ​റാ​ഴ്ച മു​ത​ൽ അ​വ​ധി ആ​രം​ഭി​ച്ച് ഏ​പ്രി​ൽ ആ​റി​ന് പു​ന​രാ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid al-FitrAl Ujairi Scientific Centre
News Summary - ujairi scientific center told eid al fitr maybe march 30
Next Story