'കുട' പ്രതിനിധികൾ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ജില്ല അസോസിയേഷനുകളുടെ കൂട്ടായ്മ കേരള യുനൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (കുട) പ്രതിനിധികള്‍ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംഘം അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി.
'കുട' നിലവിൽന്ന സാഹചര്യങ്ങൾ, കോവിഡ് കാലഘട്ടത്തിൽ നടത്തിയ ഇടപെടലുകൾ, പൊതുമാപ്പുമായി ബന്ധപ്പെട്ട് നടത്തിയ സഹായങ്ങൾ എന്നിവയും ജനറൽ കൺവീനർ സത്താർ കുന്നിൽ, കൺവീനർമാരായ ഷൈജിത്, ഓമനക്കുട്ടൻ, രാജീവ് നടുവിലെമുറി, ബിജു കടവി എന്നീവര്‍ വിശദീകരിച്ചു. ഇന്ത്യൻ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങളും കുവൈത്തിലെ എൻജിനീയേഴ്സുമായി ബന്ധപ്പെട്ട വിഷയങ്ങളെ പറ്റിയും ചർച്ച നടത്തി. കുട പ്രവാസി സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിച്ചു.
തുടർന്ന് അദ്ദേഹത്തിെൻറ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രവാസി വിഷയങ്ങളിൽ ഇടപെടേണ്ട ആവശ്യകത നിലനിർത്തി ഇത്തരം കൂട്ടായ്മകളുടെ ചില മാതൃകകൾ അദ്ദേഹം അവതരിപ്പിക്കുകയും അതുകൂടി പിന്തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.ഇന്ത്യൻ അംബാസഡറുടെ നിർദേശമനുസരിച്ച് കുടയില്‍ അംഗങ്ങളായ എല്ലാ ജില്ല സംഘടനകളും തങ്ങളുടെ സംഘടന ഭരണസമിതിയുടെ വിശദവിവരങ്ങൾ എംബസിയിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.