ഉംറ വിസ: പ്രവാസികൾക്ക് ഓൺലൈൻ വഴി നേരിട്ട് അപേക്ഷിക്കാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് ഓൺലൈൻ വഴി ഉംറ വിസക്ക് നേരിട്ട് അപേക്ഷിക്കാം. ഇതുസംബന്ധമായ നടപടിക്രമങ്ങൾക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. സൗദി വിസ ബയോ ആപ് വഴിയാണ് ഇ- വിസ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നാലു ഘട്ടമായാണ് ബയോമെട്രിക് രജിസ്ട്രേഷൻ സജ്ജീകരിച്ചിരിക്കുന്നത്.
പ്ലേ സ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍നിന്നോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനുശേഷം വിരലടയാളം വെച്ച് രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കണം. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ചതിനുശേഷം മൊബൈല്‍ കാമറ വഴി ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യണം. സൗദി എംബസി, കോൺസുലേറ്റ്, വിസ വിതരണ കേന്ദ്രങ്ങൾ എന്നിവയുടെ വലിയ നടപടികൾ ഇല്ലാതെ ഇലക്ട്രോണിക് രീതിയിൽ അപേക്ഷകൾ പൂർത്തീകരിക്കാൻ ഇത് സഹായിക്കുന്നു. നേരത്തേ കുവൈത്തില്‍ നിന്നടക്കമുള്ള അഞ്ചു രാജ്യങ്ങളിലെ ഉംറ തീർഥാടകർക്ക് ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിന് ഫിംഗര്‍ പ്രിന്റ് നിര്‍ബന്ധമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.