യു.എൻ സുരക്ഷ കൗൺസിൽ: അറബ് പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിലിനെ (യു.എൻ.എസ്.സി) പരിഷ്‌കരിക്കണമെന്നും അറബ് രാജ്യങ്ങൾക്ക് അതിൽ ന്യായമായ പ്രാതിനിധ്യം നൽകണമെന്നും യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം ദൗത്യ ആക്ടിങ് ചാർജ് ഡി അഫയേഴ്‌സ് ബദർ അൽമുനയ്യിഖ് പറഞ്ഞു.
തന്റെ രാജ്യത്തെയും അറബ് ഗ്രൂപ്പിനെയും പ്രതിനിധീകരിച്ച് യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം കുവൈത്ത് നിലപാട് വ്യക്തമാക്കിയത്. യു.എൻ.എസ്.സിയിലെ ന്യായമായ പ്രാതിനിധ്യത്തിന്റെ പ്രശ്‌നവും അനുബന്ധ വിഷയങ്ങളും ജനറൽ കൗൺസിലിൽ കാര്യമായി ചർച്ചയായി. ആഗോള വെല്ലുവിളികളെ സുതാര്യമായും നിഷ്പക്ഷമായും വിശ്വസനീയമായും നേരിടാൻ കൗൺസിലിനെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ന്യായമായ പ്രാതിനിധ്യവും മറ്റ് ആവശ്യമായ നടപടികളും വേണമെന്ന് മുനയ്യിഖ് തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
യു.എൻ.ജിഎ പ്രമേയം 557/62 അനുസരിച്ച് യു.എൻ.എസ്.സി വികസിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള സമവായത്തിലെത്താനുള്ള ഏക വേദി ജനറൽ കൗൺസിലാണെന്ന് മുനയ്യിഖ് ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.