അനധികൃത താമസക്കാർ ഒന്നര ലക്ഷത്തിന് മുകളിലെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിൽ താമസ നിയമംലംഘിച്ച് കഴിയുന്നവർ ഒന്നര ലക്ഷത്തിന് മുകളിലെന്ന് റിപ്പോർട്ട്. പലതവണ അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരോട് ഇനി ദയ കാണിക്കേണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം.
ഇനിയും അവസരം നൽകിയാലും ഇത്തരക്കാർ സ്വയം തിരിച്ചുപോകാൻ തയാറാകില്ലെന്നാണ് അധികൃതരുടെ നിഗമനം.
രാജ്യത്തിെൻറ മുക്കുമൂലകളിൽ പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം വിരലടയാളമെടുത്ത് നാടുകടത്തും. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാൽ പ്രത്യേക സംഘം രൂപവത്കരിച്ച് ആസൂത്രണത്തോടെ പഴുതടച്ച പരിശോധന നടത്താനാണ് പരിപാടി.
കോവിഡ് പശ്ചാത്തലത്തിൽ മാനുഷിക പരിഗണനവെച്ച് നിരവധി തവണ ഇളവുകളും താമസരേഖ ശരിയാക്കാൻ അവസരവും നൽകിയിരുന്നു.
ഇക്കാലയളവിൽ കുവൈത്ത് വിമാനത്താവളത്തിൽനിന്ന് ലോകത്തിെൻറ എല്ലാ ഭാഗത്തേക്കും വിമാന സർവിസ് ഉണ്ടായിരുന്നു. ഭാഗിക നിയന്ത്രണങ്ങൾ ഉണ്ടായിരുന്നപ്പോൾ പോലും കുവൈത്തിൽനിന്ന് പോകാൻ അവസരം ഉണ്ടായിരുന്നു. ഇതു പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങിയത് നിയമലംഘനംതന്നെയാണ്.
ഇവരെ പിടികൂടി പിഴയീടാക്കുകയും പിന്നീട് കുവൈത്തിൽ വരാൻ കഴിയാത്തവിധം വിരലടയാളം എടുത്ത് നാടുകടത്തുകയും ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.