അനധികൃത ഒത്തുചേരൽ: പിടികൂടുന്ന വിദേശികളെ ഉടൻ നാടുകടത്തും
text_fieldsകുവൈത്ത് സിറ്റി: അനധികൃത ഒത്തുചേരലുകളിൽ പങ്കെടുക്കുന്ന വിദേശികളെ മുന്നറിയിപ്പില്ലാതെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.
വാക്സിനേഷൻ കാമ്പയിനെതിരെ കുവൈത്ത് സിറ്റിയിലെ അൽ ഇറാദ ചത്വരത്തിൽ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധസംഗമത്തിൽ നിരവധി വിദേശികളും പങ്കെടുത്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
'എെൻറ ശരീരം എെൻറ അവകാശം' എന്നുതുടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയാണ് നിരവധി പേർ പ്രതിഷേധ പരിപാടിയിൽ പെങ്കടുത്തത്. കുവൈത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതു ഏതു രാജ്യക്കാരനാണെങ്കിലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
അനധികൃത ഒത്തുചേലുകളിൽ പങ്കെടുക്കുകയോ കുവൈത്തിെൻറ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുകയോ ചെയ്യുന്ന വിദേശികളെ മുന്നറിയിപ്പ് കൂടാതെ നാടുകടത്തുമെന്നു അധികൃതർ വ്യക്തമാക്കി.
വാക്സിനേഷനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ജോർഡൻ പൗരനെ കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു. കുവൈത്ത് നിയമപ്രകാരം വിദേശികൾ പ്രതിഷേധറാലികൾ സഘടിപ്പിക്കുന്നതും പ്രകടനം നടത്തുന്നതും കുറ്റകരമാണ്. കുവൈത്ത് പൗരന്മാർക്ക് പാർലമെൻറ് മന്ദിരത്തിനു സമീപമുള്ള ഇറാദ ചത്വരത്തിൽ പ്രതിഷേധ പരിപാടികൾ നടത്താൻ അധികൃതർ അനുമതി നൽകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.